തലയ്ക്ക് മുകളില്‍ റഷ്യന്‍ മിസൈല്‍; പേടിച്ചരണ്ട് യുക്രെയ്ന്‍ പെണ്‍കുട്ടി; വീഡിയോ വൈറല്‍

1 min read

കീവ്: യുക്രെയ്നിന്റെ തലസ്ഥാനമായ കീവിൽ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിന്റെ വ്യാപ്തി പ്രതിഫലിപ്പിക്കുന്ന മുഖവുമായി യുക്രെയ്ന്‍ പെണ്‍കുട്ടി. കീവിൽ നടക്കുന്ന സംഭവത്തെക്കുറിച്ച് നടന്നുകൊണ്ട് വിഡിയോയിലൂടെ വിവരിക്കുന്നതിനിടെ പെട്ടെന്ന് പെൺകുട്ടിയുടെ തലയ്ക്കു മുകളിലൂടെ മിസൈൽ പായുകയായിരുന്നു.

പേടിച്ചരണ്ട പെൺകുട്ടി ഉടൻ തന്നെ കുനിഞ്ഞിരുന്നു. മിസൈൽ പൊട്ടിത്തെറിക്കുന്ന ശബ്ദം വിഡിയോയിൽ കേൾക്കാം. ഞെട്ടൽമാറാത്ത പെൺകുട്ടി വേഗത്തിൽ നടക്കുന്നതും വിഡിയോയിൽ വ്യക്തമാണ്. കീവിലെ ഷെവ്ചെങ്കോയിലെ പാർക്കിൽ നിന്നുള്ള ഈ വീഡിയോ ദൃശ്യം ഇപ്പോള്‍ വൈറലാണ്. 75 മിസൈലുകൾ തൊടുത്തതായാണ് യുക്രെയ്ൻ പറയുന്നത്.

തിങ്കളാഴ്ച പുലർച്ചെ സർക്കാർ സ്ഥാപനങ്ങളുള്ള ഷെവ്ചെങ്കോ മേഖലയിലാണ് സ്‌ഫോടനമുണ്ടായത്. ക്രൈമിയയെ റഷ്യയുമായി ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ കെർച്ച് പാലത്തിൽ സ്‌ഫോടനം നടത്തിയതായി റഷ്യ യുക്രെയ്‌നെ കുറ്റപ്പെടുത്തിയതിന് പിന്നാലെയാണ് മിസൈൽ ആക്രമണം. നിരവധി ആൾക്കാർ കൊല്ലപ്പെട്ടതായി യുക്രെയ്ൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പാലം തകർത്തത് ഭീകരാക്രമണമെന്നായിരുന്നു റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ നിലപാട്. ജൂൺ 26 നാണ് കീവിൽ റഷ്യയുടെ അവസാന ആക്രമണം ഉണ്ടായത്.

Related posts:

Leave a Reply

Your email address will not be published.