സിദ്ധാര്‍ഥിനെ ഹോസ്റ്റലില്‍ വിദ്യാര്‍ഥികളുടെ മുന്നില്‍ SFI ക്കാര്‍ നഗ്‌നനാക്കി നിര്‍ത്തി മര്‍ദ്ദിച്ചു
1 min read
ഡീനിനെയും വാര്‍ഡനെയും പ്രതികളാക്കണം. ബെല്‍റ്റ്, ഇരുമ്പു കമ്പി,വയറുകള്‍ എന്നിവ കൊണ്ട് സിദ്ധാര്‍ഥിനെ SFIക്കാര്‍ മര്‍ദ്ദിച്ചു
വയനാട് ജില്ലയിലെ പൂക്കോട് വെറ്ററിനറി സര്‍വകലാശാല കാമ്പസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ രണ്ടാം വര്‍ഷ വിദ്യാര്‍ഥി ജെ.എസ്. സിദ്ധാര്‍ഥന്‍(20)നേരിട്ടത് ആള്‍ക്കൂട്ട വിചാരണയും ക്രൂരമായ മര്‍ദ്ദനവും. ഇതോടൊപ്പം മാനസിക പീഡനവും ഏല്‍പിച്ച ശേഷമാണ് എസ്.എഫ്.ഐക്കാര്‍ വിദ്യാര്‍ഥിയെ മരണത്തിലേക്ക നയിച്ചത്. മിടുക്കനായ വിദ്യാര്‍ഥിയായ ഇയാള്‍ എസ്.എഫ്.ഐയില്‍ ചേരാത്തതാണ് മര്‍ദ്ദനത്തിലേക്കും മരണത്തിലേക്കും നയിച്ചത്. സിദ്ധാര്‍ത്ഥിന്റെ മരണത്തിനിടയാക്കിയ സംഭവങ്ങള്‍ സര്‍വകലാശാല അധികൃതര്‍ക്കറിയാമായിരുന്നുവെന്ന് വ്യക്തമായി.
മര്‍ദ്ദനം ആരംഭിച്ച ശേഷം പെണ്‍കുട്ടിയോട് സിദ്ധാര്‍ഥന്‍ അപമര്യാദയായി പെരുമാറിയെന്ന് വ്യാജപ്രചാരണം നടത്തുകയാണ് SFI ക്കാര്‍ ചെയ്തത്. 130 വിദ്യാര്‍ഥികളുടെ മുന്നിലിട്ടായിരുന്നു മര്‍ദ്ദനം. രണ്ട് ബെല്‍ട്ടുകള്‍ മുറിയുന്നതുവരെ മര്‍ദ്ദിച്ചു. തുടര്‍ന്ന ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചായിരുന്നു പിന്നിടുള്ള മര്‍ദ്ദനം. മൂന്നുദിവസം ഇയാളെ മര്‍ദ്ദിച്ചിരുന്നു. പിന്നീട് വിട്ടിലേക്ക്പോയ സിദ്ധാര്‍ഥിനെ കൈകാര്യം ചെയ്യണമെന്ന ഉദ്ദ്യശത്തടെ തിരിച്ചു വിളിപ്പിക്കുകയായിരകുന്നു. പിന്നീട് വിവരം പുറത്തുപറയരുതെന്ന് പറഞ്ഞ് വിദ്യാര്‍ഥികളെയെല്ലാം ഭീഷണിപ്പെടുത്തി.
എല്ലാ കാര്യങ്ങളും കോളേജ് ഡീനിനും ഹോസ്റ്റല്‍ വാര്‍ഡനും അറിയാമായിരുന്നു. പിന്നീട് സംഭവത്തേക്കുറിച്ചന്വേഷിക്കാന്‍ ചെന്നവരോടൊക്കെ നിഷേധാത്മകമായിട്ടായിരുന്നു ഇവരുടെ സമീപനം. മലയാളികളായ വിദ്യാര്‍ഥികളാരും പേടിച്ച് മര്‍ദ്ദന വിവരം പുറത്തുപറഞ്ഞില്ല. എസ്. എഫ്.ഐക്കാര്‍ പോലീസിന്റെയും അധികൃതരുടെയും സഹായത്തോടെ വിദഗദ്ധമായി ഇതിനെ ആത്മഹത്യയാക്കി മാറ്റുകയും ചെയ്തു. സര്‍വകലാശാല അധികൃതര്‍ എല്ലാ ഒത്താശയും ചെയ്തു. ഒടുവില്‍ വടക്കേ ഇന്ത്യക്കാരായ ചില വിദ്യാര്‍ഥികളാണ് മര്‍ദ്ദനം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടുന്നത്. വിവരം പുറത്തായത് തങ്ങളിലുടെയാണെന്ന് മനസ്സിലായാല്‍ തങ്ങള്‍ക്കുമെതിരെ ആക്രമണം വരുമോ എന്ന് ഭയന്ന് അവര്‍ നാട്ടിലേക്ക് പോയിരിക്കുകയാണ്.
അറസ്റ്റ് ചെയ്യപ്പെട്ടവരും ഒളിവില്‍ പോയവരും എസ്.എഫ്.ഐക്കാര്‍ തന്നെയാണെന്ന് എസ്.എഫ്.ഐ നേതൃത്വം സമ്മതിക്കുന്നുണ്ട്. കേരളത്തിലെ ഏതാണ്ടെല്ലാ കലാലയങ്ങളിലും ഇതേ പോലെ പേടിപ്പിച്ചാണ് വിദ്യാര്‍ഥികളെ എസ്.എഫ്.ഐയില്‍ ചേര്‍ക്കുന്നത്. പിന്നീട് നിര്‍ബന്ധിച്ച് സമര പരിപാടികളിലും ഒക്കെ കൊണ്ടുപോകുന്നു. അതോടെ അവരുടെ പേരില്‍ കേസുകളും ഉണ്ടാകും. പിന്നെയവര്‍ക്ക് സംഘടനയുടെ സഹായമില്ലാതെ നില്‍ക്കാനാവില്ല എന്ന സ്ഥിതിയാവുന്നു. ഇതോടെ ഇവരും സജീവ എസ്.എഫ്ഐക്കാരായി മാറുന്നു. എസ്.എഫ്.ഐയില്‍ ചേര്‍ന്നാല്‍ എല്ലാ വിധ ആനുകൂല്യങ്ങളും അംഗീകാരവും ലഭിക്കും. കേരളത്തിലെ മിക്ക കോളേജ് ഹോസ്റ്റലുകളും കാമ്പസുകളും ഇങ്ങനെ ഭീകരത സൃഷ്ടിച്ചാണ് എസ്.എഫ്.ഐ ആധിപത്യം നിലനിര്‍ത്തുന്നത്. നിരപരാധിയായ തങ്ങളുടെ സഹപാഠിയെ മര്‍ദ്ദിച്ചു കൊല്ലുന്നത് കണ്ടിട്ടും അത് ആത്മഹത്യയാണെന്ന് പ്രചരിപ്പിക്കേണ്ട ഗതികേടുണ്ടായ പൂക്കോട്ടെ 130 വിദ്യാരഥികളുടെ അതേ മാനസികാവസ്ഥയാണ് കേരളത്തിലെ മറ്റ് വിദ്യാര്‍ഥികളുടേതും. ഇടതുഭരണം മൂലം പോലീസും അക്രമികള്‍ക്ക് കുട പിടിക്കുകയാണ്.