ആത്മഹത്യയല്ല, റാഗിംഗ് നടത്തി വിദ്യാര്‍ഥിയെ കൊന്ന് കെട്ടിത്തൂക്കിയതാണെന്ന്
1 min read
എസ്.എഫ്.ഐ സാമൂഹ്യ വിരുദ്ധരുടെ സംഘടനയായി മാറി
കേരളം എങ്ങോട്ടേക്കാണ് പോകുന്നത്. നമ്മുടെ കാമ്പസുകളില്‍ എന്താണ് സംഭവിക്കുന്നത്. വയനാട് ജില്ലയിലെ പൂക്കോട് വെറ്റിറനറി സര്‍വകലാശാല കാമ്പസിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കേരളത്തിന്റെ മനസാക്ഷിയെ മുഴുവന്‍ ഞെട്ടിക്കുന്നതാണ്. രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ നെടുമങ്ങാട് സ്വദേശി സിദ്ധാര്‍ഥ് ( 20) ആത്മഹത്യ ചെയ്തതാണെന്ന് പ്രചരിപ്പിക്കാനായിരുന്നു പോലീസിന് താല്‍പര്യം. സര്‍വകലാശാല അധികൃതര്‍ക്കും താല്‍പര്യമതായിരുന്നു. കോളേജിലെ എസ്.എഫ്.ഐക്കാരാണ് ഈ വിദ്യാര്‍ഥിയെ മൂന്നു ദിവസം തുടര്‍ച്ചായായി മര്‍ദ്ദിച്ചത്. ഇതൊക്കെ അറിയാമായിരുന്നിട്ടും ഒരൊറ്റ വിദ്യാര്‍ഥി പോലും ധൈര്യം പൂര്‍വം ഈ സംഭവം വിളിച്ചുപറയാന്‍ തയ്യാറായിട്ടില്ല. എന്തുകൊണ്ടാണ്? ഭയന്നിട്ട്. ഇതു തുറന്നുപറഞ്ഞാല്‍ അയാളും ഇങ്ങനെ കൊലചെയ്യപ്പെടുമോ എന്ന ഭയം. ഈ ഭയം കോളേജ് വിദ്യാര്‍ഥികളെ മാത്രമല്ല പിടികൂടിയിരിക്കുന്നത്. കേരളത്തിലെ പല മേഖലയിലുള്ളവരെയും പിടികൂടിയിരിക്കുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഭയമാണ്. പല ഓഫീസുകളിലും അവിടത്തെ മേധാവികള്‍ സൂപ്രണ്ടോ മറ്റോ ആണെങ്കിലും ആ ഓഫീസിലെ മൂഴുവന്‍ നിയന്ത്രണം ഒരു പക്ഷേ ക്ലാസ് ഫോര്‍ ജീവനക്കാരനായ എന്‍.ജി.ഒ യൂണിയന്‍ നേതാവിനായിരിക്കും. സ്ഥലം മാറ്റം തുടങ്ങി ഒരുപാട് പീഡനങ്ങള്‍ അവനെകാത്തിരിക്കുന്നതുകൊണ്ട് അവന്‍ എന്‍.ജി.ഒ യൂണിയന്‍ കാരന് ജയ് വിളിക്കുന്നു. അംഗത്വമെടുക്കുന്നു. പണം നല്‍കുന്നു. ജാഥ വിളിക്കാന്‍പോകുന്നു. പണിമുടക്കാന്‍ പോകുന്നു. അല്ലെങ്കില്‍ പണിമുടക്കിയവനെയോ മുടക്കാത്തവനെയോ തല്ലാന്‍ പോകുന്നു. യു.ഡി.എഫ് ഭരിക്കുമ്പോള്‍ സെക്രട്ടേറിയറ്റിലും എല്‍.ഡി.എഫ് ഭരിക്കുമ്പോള്‍ രാജ്ഭവനിലും ഒപ്പിട്ട് സമരത്തിന് പോകുന്നു. ഗസറ്റഡ് ഓഫീസര്‍മാര്‍ കെ.ജി.ഒ.എയുടെ ജാഥയ്ക്ക് പോകുന്നു. വിദ്യാര്‍ഥികള്‍ എസ്.എഫ്.ഐയുടെ ജാഥയില്‍പോകുന്നു. തല്ലുണ്ടാക്കാന്‍പോകുന്നു. എസ്.എഫ്.ഐ അല്ലെങ്കില്‍ തല്ലുകൊള്ളും. എസ്.എഫ്.ഐ ആണെങ്കില്‍ എന്തുപോക്കിരിത്തരം കാണിച്ചാലും പ്രശ്‌നമില്ല. കോളേജ് അദ്ധ്യാപകര്‍ക്ക് ഭയമാണ്. സകൂള്‍ അദ്ധ്യാപകര്‍ക്ക് ഭയമാണ്.
ഇതാണ് വയനാട്ടിലെ പൂക്കോട് നടന്നത്. മിടുക്കനായ വിദ്യാര്‍ഥിയായിരുന്നു സിദ്ധാര്‍ഥ്. വെറ്റിറനറി സര്‍വാകലാശാലയില്‍ എത്തിയ വര്‍ഷം തന്നെ ക്ലാസ് റപ് ആയി. ഫോട്ടോഗ്രാഫിയിലെ മികവ് പരിഗണിച്ച് സര്‍വകലാശാലയുടെ ഔദ്യോഗിക ഫോട്ടോഗ്രാഫര്‍ എന്ന സ്ഥാനം. ചിത്രം വരയ്ക്കുന്നതില്‍ മിടുക്കന്‍. 18 ആം തിയ്യതി 2.20നാണ് സിദ്ധാര്‍ഥ് തൂങ്ങിമരിച്ചെന്ന് സീനിയര്‍ വിദ്യാര്‍ഥികള്‍ ബന്ധുക്കളെ അറിയിക്കുന്നത്. അന്ന് ഉച്ചയ്ക്ക് 12.15് അമ്മയോട് ഫോണില്‍ സംസാരിക്കുമ്പോള്‍ സിദ്ധാര്‍ഥ് വളരെ സന്തോഷവാനായിരുന്നു.
സീനിയര്‍ വിദ്യാര്‍ഥികള്‍ മര്‍ദ്ദിച്ചിട്ടാണ് സിദ്ധാര്‍ഥ് മരിച്ചതെന്ന എല്ലാവര്‍ക്കും അറിയാം. അത്രമാത്രം മര്‍ദ്ദനത്തിന്റെ പാടുകള്‍ ആ ശരീരത്തിലുണ്ടായിരുന്നു. ശരീരത്തിലെ പരിക്കുകള്‍ ചൂണ്ടിക്കാട്ടിയിട്ടും സാധാരണ മരണമാണെന്നായിരുന്നു ലോക്കല്‍ പോലീസ് പറഞ്ഞത്. ഇടതുഭരണത്തില്‍ അങ്ങനെ പറയാന്‍ വിധിക്കപ്പെട്ടവരാണ് ഇവിടത്തെ പോലീസുകാര്‍.
ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഞാനമ്മയെ കൊണ്ടുവിടാം. ഞാനങ്ങോട്ട് വരുന്നമ്മേ എന്നാണ് സിദ്ധാര്‍ഥ് അമ്മയോടെ ഫോണില്‍ പറഞ്ഞത്. ഇങ്ങനെയൊരു വിദ്യാരഥി ഇതുപറഞ്ഞ ഉടന്‍ ആത്മഹത്യ ചെയ്യുമോ.
ഏതായാലും എസ്.എഫ്.ഐ നേതാക്കളാണ് സിദ്ധാര്‍ഥിനെ അടിച്ചുകൊന്നതെന്ന് വ്യക്തമാണ്. പത്തുപേരാണ് ഒളിവില്‍ പോയിരിക്കുന്നത്. ഇവരെ പോലീസ് പിടിക്കുന്നില്ല. പശ്ചിമ ബംഗാളിലെ സന്ദേശ് ഖാലിയില്‍ നിരവധി സ്ത്രീകളെ അപമാനിച്ച തൃണമൂല്‍ നേതാവ് ഷാജഹാന്‍ ഷെയ്ക്കിനെ മമതാ ബാനര്‍ജിയുടെ പോലീസ് പിടിക്കാത്തതുപോലെ, പിണറായിയുടെ പോലീസ് എസ്.എഫ്.ഐക്കാരെയും പിടിക്കുന്നില്ല. അവരെ നാളെ സെനറ്റ് മെംബറും സിന്‍ഡിക്കേറ്റ് അംഗവും എം.എല്‍.എയും എം.പിയും വ്യവസായ മന്ത്രിയും ധനമന്ത്രിയും സ്പീക്കറും ഒക്കെ ആക്കും. പിടിക്കില്ല. ഇതാണ് നമ്മുടെ ശാപം. ഏറ്റൊവുമെടുവില്‍ കുറച്ചു പ്രതികളെ സമ്മര്‍ദ്ധത്തില്‍ വഴങ്ങി പോലീസ് അറസ്റ്റ് ചെയ്‌തെന്ന് പറയുന്നുണ്ട്.
എന്തുകൊണ്ട് കേരളം പ്രതികരിക്കുന്നില്ല. പത്ത് ദിവസമായി ഒരു വിദ്യാരഥി, സീനിയര്‍വിദ്യാരഥികളുടെ മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ടിട്ടും ആരും പ്രതികരിക്കുന്നില്ല. പത്രങ്ങള്‍ തന്നെ ഈ വാര്‍ത്ത പ്രാധാന്യത്തോടെ കൊടുത്തത് ദിവസങ്ങള്‍ കഴിഞ്ഞിട്ടാണ്.
ഇത് ഒരു പൂക്കോട് വെറ്റിറനറി സര്‍വകലാശാലയിലെ മാത്രം കാര്യമല്ല. കേരളമാകെയുള്ള സ്ഥിതിയാണ്. കേരളത്തിലെ മിക്കകലാലയങ്ങളും ഗുണ്ടകളായ ഒരു ചെറു ന്യൂനപക്ഷമാണ് വിദ്യാരഥികളെ നിയന്ത്രിക്കുന്നത്. സര്‍വകലാശാല അധികൃതര്‍ അവര്‍ക്കെതിരെ പറയില്ല, പോലീസ് പറയില്ല, അദ്ധ്യാപകര്‍ എതിര് പറയില്ല, ആരും പറയില്ല. ആരെങ്കിലും ഇവര്‍ക്കെതിരെ ശബ്ദിച്ചാല്‍ അയാളെ ഇല്ലാതാക്കും.
എതിരഭിപ്രായം പറഞ്ഞാലും കൊല്ലിക്കും. ഒഞ്ചിയത്തെ ടി.പി.ചന്ദ്രശേഖരന്‍ കടുത്ത എസ്.എഫ്.ഐക്കാരനായിരുന്നു. ഡി.വൈ.എഫ്.ഐക്കാരനായിരുന്നു. ചോദ്യം ചെയ്ത്‌പ്പോള്‍ ഗുണ്ടകളെ വിട്ട് വെട്ടി വെട്ടി കൊന്ന് തുണ്ടം തുണ്ടമാക്കി. ടി.പിചന്ദ്രശേഖരന്റെ മൃതദേഹത്തിലെ മുഖമൊന്ന് തുന്നിപ്പിടിപ്പിച്ചെടുക്കാന്‍ ഡോകടര്‍മാര്‍ പണിപ്പെട്ടു എന്നാണ് പറഞ്ഞത്. കൂടെ നിന്നവന് ഇതാണ് ഗതിയെങ്കില്‍ ഇവരെ എതിര്‍ക്കുന്നവരുടെ ഗതിയെന്തായിരിക്കും.
എസ്.എഫ്.ഐ റാഗിംഗിനെതിരാണെന്നാണ് പുറത്ത് പറയുന്നത്. എല്ലാ കോളേജുകളിലും എസ്.എഫ്.ഐയുടെ ആന്റി റാഗിഗം സ്‌ക്വാഡ് ഉണ്ട്. പക്ഷേ അവര്‍ തന്നെയാണ് റാഗിംഗിന് നേതൃത്വം നല്‍കുന്നത്. കേരളത്തിലെ ഏതാണ്ടെല്ലാ കോളേജുകളിലും എസ്.എഫ്.ഐക്കാര്‍ റാഗിംഗ് നടത്തുന്നുണ്ട്. ജൂണിയര്‍ വിദ്യാര്‍ഥികളെ പാര്‍ട്ടിയിലേക്ക് റിക്രൂട്ട് ചെയ്യാനുള്ള വേദിയാണ് ഇത്. എതിര്‍ശബ്ദം ഉയര്‍ത്തുന്നവനെ അടിച്ചമര്‍ത്താനും. തിരുവനന്തപതുരം ലോ അക്കാഡമിേേ ലാ കോളേജില്‍ ഒന്നാം വര്‍ഷ വിദ്യാര്ഥിയെ 50 ഓളം എസ്.എഫ്.ഐക്കാര്‍ ചേരന്നാണ് റാഗ് ചെയ്തത്. 50 ഓളം പേര്‍ ചേര്‍ന്ന് ഒരു വിദ്യാര്‍ഥിയെ അടിച്ചുപരത്തിയിട്ടും കോളേജ് അധികൃതര്‍ നടപടിയെടുത്തില്ല. പോലീസ് റാഗിംഗിന് കേസെടുത്തില്ല. ഒടുവില്‍ ഹൈക്കോടതിയിലെ അഭിഭാഷകയായ അമ്മ കോടതിയെ സമീപിച്ചപ്പോള്‍ മാത്രമാണ് റാഗിംഗിന് കേസെടുത്തത്. കോളേജ് അധികൃതര്‍ കുറ്റവാളികള്‍ക്കെതിരെ നടപടിയെടുത്തില്ല. കേസില്‍ പെട്ടവരെ പോലീസ് അറസ്റ്റ് ചെയ്തില്ല. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. കേരളത്തിലെ ക്യാമ്പസുകളില്‍ സ്ഥിരം സംഭവങ്ങളാണ്.
എസ്.എഫ്.ഐക്കാര്‍ക്ക് കോപ്പയിടക്കാം. പരീക്ഷയ്ക്കു കോപ്പിയടിക്കാം ഡോക്ടറേറ്റിനും കോപ്പിയടിക്കാം. കേരളത്തിലെ മിടുക്കരായ വിദ്യാര്‍ഥികളൊക്കെ പുറത്തുപോകുകയാണ്. സി.പി.എം നേതാക്കളടെ മക്കളും. കുറച്ച് സാമൂഹ്യവിരുദ്ധര്‍ മാത്രം ഇവിടെ തങ്ങള്‍ സംഘടനകള്‍ക്ക് നേതൃത്വം നല്‍കുന്നു. ഇവരുണ്ടാക്കിയ ഭീതിയുടെ പുകപടലത്തില്‍ നിന്നും പുറത്തുകടക്കുമ്പോഴെ കേരളത്തിന് രക്ഷപ്പെടാന്‍ കഴിയു. അല്ലെങ്കില്‍ കേരളം നശിച്ചുപോകും. അല്ലെങ്കില്‍ നശിച്ചുകൊണ്ടിരിക്കുന്നു. ഖജനാവ് മുഴുവന്‍ പാര്‍ട്ടിക്കാര്‍ക്ക് വേണ്ടി കൊള്ളയടിച്ച ഒരു പഴയ എസ്.എഫ്.ഐക്കാരന്‍ മന്ത്രി പറഞ്ഞത് കേട്ടില്ലെ പെന്‍ഷന്‍ കൊടുക്കാന്‍ പണമില്ലെന്ന്്.
ഇനിയെങ്കിലും കേരളം ഉണരേണ്ടിയിരുക്കുന്നു. നെടുമങ്ങാട് സിദ്ധാര്‍ഥിന്റെ വീട്ടിലെത്തിയ കേന്ദ്രമന്ത്രി വി.മുരളീധന്റെ വാക്കുകള്‍ കേള്‍ക്കാം.