കളിച്ചാല്‍ വീണയെ അകത്താക്കുമെന്ന് സാബു എം.ജേക്കബ്

1 min read

 എന്നെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്താല്‍ ഒരാഴ്ചയ്ക്കുള്ളില്‍ മുഖ്യമന്ത്രിയുടെ ഓമനപ്പുത്രി വീണാ വിജയനെയും അകത്താക്കുമെന്ന് വ്യവസായിയും ട്വന്റി20 നേതാവുമായ  സാബു എം.ജേക്കബ് പറയുന്നു. ഇതു വെറും സ്വപ്‌നയുടെ കൈയിലിരിക്കുന്ന ബോംബല്ല, സാബു എം.ജേക്കബിന്റെ ബോംബ് ആണ്. വെറും ബോംബല്ല, ആറ്റംബോംബാണ്. ട്വന്റി 20 കിഴക്കമ്പലത്ത് നടത്തിയ മഹാസംഗമത്തിലാണ് കിറ്റെക്‌സ് ഉടമയായ സാബു എം.ജേക്കബ്  ഈ വെടിപൊട്ടിച്ചത്.  മുഖ്യമന്ത്രിയുടെ എല്ലാ പരിപാടികളും എനിക്കറിയാം. നമ്മുടെ മന്ത്രിമാര്‍ ജനത്തിന്റെ നികുതിപ്പണം കൊണ്ട് അമേരിക്കയിലുംലണ്ടനിലും ജപ്പാനിലും കൊറിയയിലും എല്ലാം ചുറ്റിയടിച്ച് സുഖിക്കുകയാണ്. ഇവര്‍ ഇന്ത്യ വിട്ടുപോകുമ്പോഴെല്ലാം ഞാനും അവരുടെ കൂടെ പോയി.  അങ്ങനെ ഒരുപാപം ഞാന്‍ ചെയ്തിട്ടുണ്ട്. 5 വര്‍ഷം പിണറായി പുറത്തുപോയപ്പോഴെല്ലാം ഞാനും കൂടെ ഉണ്ടായിരുന്നു. മയോ ക്ലിനിക്കില്‍ 32 ദിവസം കിടന്നപ്പോള്‍ ഒരു പുത്രനെ പോലെ അദ്ദേഹത്തിന്റെ സമീപത്തിരുന്നു മൂത്രമൊഴിപ്പിക്കാനും തിരിച്ചുകൊണ്ടുപോയി കിടത്താനും കൂടെയുണ്ടായിരുന്ന  ആളാണ് താനെന്ന് സാബു ജേക്കബ് പറഞ്ഞു.  മന്ത്രി പി.രാജീവും സി.പി.എം ജില്ലാ നേതാക്കളും 5 തവണ തലയില്‍ മുന്നിട്ട് എന്റെ വീട്ടില്‍ ചര്‍ച്ചയ്ക്ക് വന്നിട്ടുണ്ട്. നിഷേധിച്ചാല്‍ വീഡിയോ കാണിച്ചു കൊടുക്കാമെന്നും സാബു ജേക്കബ് പറഞ്ഞു.

Related posts:

Leave a Reply

Your email address will not be published.