ഞാന്‍  പിറന്ന മണ്ണിനെ  ഉപേക്ഷിക്കില്ല, ഞാനൊരു മലാലയാകില്ലെന്ന് യാനാ മിര്‍

1 min read

 കാശ്മീരില്‍ ഞാന്‍ സുരക്ഷിത: മാദ്ധ്യമ പ്രവര്‍ത്തകയുടെ ലണ്ടന്‍ പ്രസംഗം വൈറലായി

 ജമ്മു കാശ്മീരിലെ ആക്ടിവിസ്റ്റും മാദ്ധ്യമ പ്രവര്‍ത്തകയുമായ  യാനാ മിറിന്റെ ലണ്ടന്‍ പ്രസംഗം വൈറലായി. സ്വന്തം നാട് വിട്ടുപോയി യു.കെയില്‍ അഭയം തേടിയ മലാല യൂസഫസായിയെ പോലെയായികില്ലെന്ന് താനെന്നായിരുന്നു യാന്ാ മിര്‍ ലണ്ടനില്‍ പ്രസംഗിച്ചത്.

 ലണ്ടനില്‍ യു.കെ പാര്‍ലമെന്റ് സംഘടിപ്പിച്ച ചടങ്ങിലാണ് മിറിന്റെ പ്രസംഗം. ഞാനൊരിക്കലും എന്റെ സ്വന്തം നാട്ടില്‍ നിന്ന് അഭയംതേടി യു.കെയില്‍ എത്തില്ല. ഞാനൊരു മലാല യൂസഫസായി ആകില്ല. അതോടൊപ്പം എന്റെ രാജ്യത്തെ അപകീര്‍ത്തിപ്പെടുത്താനുളള മലാലയുടെ ശ്രമത്തെ ഞാന്‍ അപലപിക്കുന്നുവെന്നും മിര്‍ പറഞ്ഞു. അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുന്ന എന്റെ രാജ്യത്തെ അടിച്ചമര്‍ത്തല്‍ നടത്തുന്ന രാജ്യം എന്നാണ് മലാല വിശേഷിപ്പിച്ചത്.

 ഇതുവരെ ഒരു തവണ പോലും കശ്മീര്‍ സന്ദര്‍ശിക്കാത്തവര്‍ ടൂള്‍ കിറ്റുമായി സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ ഇറങ്ങിയിരിക്കുകയാണ്.  അതേ പോലെ അന്താരാഷ്ട്ര മാദ്ധ്യമങ്ങളിലെ അംഗങ്ങളും. അവര്‍ കല്ലുവച്ച നുണകള്‍ കശ്മീരിനെ പ്പറ്റി എഴുതിപിടിപ്പിക്കുന്നു. മതത്തിന്റെ പേരില്‍ ഇന്ത്യക്കാരെ വിഭജിക്കാനുളള നീക്കം അവസാനിപ്പിക്കണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുന്നു. ഞങ്ങളെ ഭിന്നിപ്പിക്കാനുള്ള നിങ്ങളുടെ ശ്രമം നടക്കില്ല.

 ഈ സങ്കല്പ ദിവസം ഞാനാശിക്കുന്നത് യു.കെയിലും പാക്കിസ്ഥാനിലും ജീവിക്കുന്നവര്‍ എന്റെ രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുന്നത് അവസാനിപ്പിക്കുമെന്നാണ്. അന്താരാഷ്ട്ര മാദ്ധ്യമങ്ങളും മനുഷ്യാവകാശ വേദിക്കാരുമൊക്കെ യു.കെയിലെ സുരക്ഷിത താവളത്തിലിരുന്ന് ഇന്ത്യക്കാരെ വിഭജിക്കുന്നത് നിറുത്തണം. കാശ്മീരിലെ ആയിരക്കണക്കിന് അമ്മമാര്‍ക്ക് ഭീകരവാദം മൂലം തങ്ങളുടെ മക്കളെ നഷ്ടപ്പെട്ടു. ഞങ്ങളുട പിറകെ വരുന്നത് നിറുത്തുക. കശ്മീരികള്‍ സമാധാനമായി ജീവിച്ചോട്ടെ.

 കാശ്മീരിലെ ഓള്‍ കാശ്മീര്‍ യൂത്ത് സൊസൈറ്റി വൈസ് പ്രസിഡന്റ് കൂടിയാണ് ഇവര്‍. ലണ്ടനിലെ ചടങ്ങിനിടയില്‍ ജമ്മുകാശ്മീരിലെ വൈവിദ്ധ്യങ്ങളെ പിന്തുണച്ചതിന് വൈവിദ്ധ്യങ്ങളുടെ അംബാസഡര്‍ എന്ന ബഹുമതിയും അവര്‍ക്ക് നല്‍കിയിരുന്നു.

 അല്‍ഹംദുലില്ലാ, എനിക്ക് ഇന്ന് വൈവിദ്ധ്യങ്ങളുടെ അംബാസഡര്‍ എന്ന ബഹുമതി കിട്ടി. ബ്രിട്ടീഷ് എം.പിമാരായ ബോബ് ബ്ലാക്ക്മാന്‍, വിരേന്ദ്രശര്‍മ്മ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ എം.പി തേരേസ് വില്യേഴ്‌സിന്റെ കയ്യില്‍ നിന്നാണ് അവര്‍ക്ക് അവാര്‍ഡ് കിട്ടിയത്. യു.കെയില ജമ്മുകാശ്മീര്‍ സ്റ്റഡി സെന്റര്‍ ആണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. ലണ്ടനിനടുത്തുള്ള  ഈലിംഗ് സൗത്ത് ഹാളില്‍ നിന്നുള്ള ലേബര്‍ പാര്‍ട്ടി അംഗമാണ് വീരേന്ദ്രര്‍ശര്‍മ്മ.

 നടന്‍ അനുപം ഖേര്‍ ഉള്‍പ്പെടെയുള്ളവര്‍ യാന മിറിനെ അഭിനന്ദിച്ചിരുന്നു. തന്റെ പ്രസംഗത്തെ തുടര്‍ന്ന് യാന മിറിന് ഭീഷണികള്‍ ലഭിച്ചുവരികയാണെന്ന് കശ്മീര്‍ ബി.ജെ.പി വക്താവ് സാജിദ് യൂസഫ് ഷാ പറഞ്ഞു

Related posts:

Leave a Reply

Your email address will not be published.