പേര് ഇന്ത്യയും ജയ് വിളി പാക്കിസ്ഥാനും
1 min readപാകിസ്ഥാന് സിന്ദാബാദ് വിളിച്ച് കോണ്‍ഗ്രസ് നേതാവിന്റെ അനുയായികള്‍
ബി.ജെ.പിയെ തോല്‍പിക്കാന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷങ്ങള്‍ ഒന്നിച്ചപ്പോള്‍ അവര്‍ മുന്നണിക്കിട്ട പേര് ഇന്ത്യാ മുന്നണി എന്നായിരുന്നു. ഇന്ത്യ എന്ന നമ്മുടെ രാജ്യത്തിന്റെ പേര് ഒരു മുന്നണിക്കിട്ടപ്പോള്‍ വലിയ രാഷ്ട്രീയമില്ലാത്തവര്‍ക്ക് പോലും അതിന്റെ സാംഗത്യം പിടികിട്ടിയിരുന്നില്ല. അത് മോശമാണ് എന്നാണ് എല്ലാവര്‍ക്കും തോന്നിയത്. പക്ഷേ സാങ്കേതികമായി അതില്‍ തെറ്റൊന്നുമുണ്ടായിരുന്നില്ല. നിയമക്കുരുക്കില്ല എന്നര്‍ത്ഥം. ബി.ജെ.പിക്ക് വേണമെങ്കില്‍ ഭാരത് എന്ന പേര് തങ്ങളുടെ മുന്നണിക്കിടാമായിരുന്നു. ആ വലയിലേക്കൊന്നും പോയി കുരുങ്ങാന്‍ ബി.ജെ.പി തയ്യാറായില്ലെന്ന് മാത്രം.
ഏതായാലും ഇന്ത്യ മുന്നണി എന്ന പേരിട്ടാലെങ്കിലും ഒരു ഇന്ത്യന്‍ സ്പിരിട്ട് കോണ്‍ഗ്രസും ആ മുന്നണിയും സൂക്ഷിക്കേണ്ടതായിരുന്നു. പലപ്പോഴും അവരത് കാണിച്ചില്ല. അടിയന്തരാവസഥക്കാലത്തെ കോണ്‍ഗ്രസ് അദ്ധ്യക്ഷനായിരുന്ന ദേവകാന്ത് ബറുവ പറഞ്ഞത് ഇന്ത്യയെന്നാല്‍ ഇന്ദിരയെന്നും ഇന്ദിരയെന്നാല്‍ ഇന്ത്യയെന്നുമായിരുന്നു. ബി.ജെ.പി രാഹുലിനെ വിമര്‍ശിക്കുന്നതും വിദേശത്തുപോയി ഇന്ത്യയെ വിമര്‍ശിക്കുന്നതിലാണ്. പ്രതിപക്ഷ നേതാക്കള്‍ നാട്ടിലായിരിക്കുമ്പോള്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുമെങ്കിലും വിദേശത്തുപോകുമ്പോള്‍ അങ്ങനെ ചെയ്യാറില്ലായിരുന്നു. രാഹുല്‍ ആ പതിവൊക്കെ തെറ്റിച്ചു.
പേര് ഇന്ത്യ എന്നാണ് ഇട്ടതെങ്കിലും തങ്ങള്‍ പാക്കിസ്ഥാനേ സിന്ദാബാദ് വിളിക്കൂ എന്നു ചിലര്‍ക്ക് പിടിവാശി പോലെ. ഭാരത് മാതാകീ ജയ്, വന്ദേ മാതരം തുടങ്ങിയ വാക്യങ്ങളും ചിലര്‍ക്ക് ദഹിക്കില്ല. ഇന്ത്യയില്‍ പലയിടത്തും പാകിസ്ഥാന്‍ സിന്ദാബാദ് വിളികളുയര്‍ന്നിട്ടുണ്ട്. കാശ്മീരിലെ വിഘടന വാദികളും മുസ്ലിം ശക്തികേന്ദ്രങ്ങളിലെ ചില തീവ്രവാദികളും പാകിസ്ഥാന്‍ സിന്ദാബാദ് ചിലപ്പോഴൊക്കെ വിളിച്ചിട്ടുണ്ട്. ഇന്ത്യാ പാകിസ്ഥാന്‍ ക്രിക്കറ്റ് കളിക്കിടെ ഇന്ത്യയിലെ ചില സ്ഥലങ്ങളിലെങ്കിലും പാകിസ്ഥാന്‍ സിന്ദാബാദ് വില്‍ച്ചിട്ടുണ്ട്. എന്നാല്‍ ഇവിടെ പാകിസ്ഥാന്‍ വിളി നടക്കുന്നത് ടിവിക്ക് മുന്നില്‍ ക്രിക്കറ്റ് കളികാണുമ്പോഴല്ല, മറിച്ച് കര്‍ണാടക അസംബ്ലിയിലാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍തഥിയായി മത്സരിച്ച് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സയ്യിദ് നാസിര്‍ ഹുസൈന്റെ അനുയായികളാണ് ബംഗ്ലൂരുവില്‍ പാകിസ്ഥാന്‍ സിന്ദാബാദ് വിളിച്ചത്. ഇതേ തുടര്‍ന്ന് കര്‍ണാടക പോലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്. വിധാന്‍ സഭ പോലീസ് സ്‌റ്റേഷനില്‍ ബി.ജെ.പിയും പരാതി നല്‍കിയിട്ടുണ്ട്. സംഭവം ടെലികാസ്റ്റ് ചെയ്ത ടിവി ചാനലുകളിലെ ദൃശ്യങ്ങള്‍ ഫോറന്‍സിക് സയന്‍സ് ലാബറട്ടറിയില്‍ പരിശോധനയ്ക്കയച്ചെന്നാണ് പോലീസ് പറയുന്നത്. അന്വേഷണത്തില്‍ പാകിസ്ഥാന് സിന്ദാാബാദ് വിളിച്ചതായി തെളിയുകയാണെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്നു മുഖ്യമന്ത്രി സിദ്ധരാമയ്യയും പറഞ്ഞിട്ടുണ്ട്.
തന്റെ അനുയായികള്‍ നാസിര്‍ ഹുസൈന് സിന്ദാബാദ് എന്നാണ് വിളിച്ചതെന്നാണ് നാസിര്‍ ഹുസൈന്‍ പറയുന്നത്. അതോടൊപ്പം ഞാനവരുടെ ഇടയിലായിരുന്നു എന്നും ബഹളത്തിനിടയില്‍ എന്താണ് ്പറഞ്ഞതെന്ന് വ്യക്തമായില്ലെന്നുമാണ് നാസിര്‍ ഹുസൈന്റെ വിശദീകരണം. നിയമസഭാ മന്ദിരത്തില്‍ വച്ച് പാകിസ്ഥാന്‍ സിന്ദാബാദ് വിളിക്കാന്‍ ധൈര്യം കാണിക്കുന്നവര്‍ നാട്ടിന്‍പുറത്ത് വച്ച് എന്തൊക്കെ വിളിക്കുമെന്നാണ് ഇനി കണ്ടറിയേണ്ടത്.