സി.പി.എമ്മുമായി ധാരണ .-ഷുഹൈബിന്റെ ആത്മാവ് സുധാകരനോട് പൊറുക്കുമോ

1 min read

ത്രിപുര ഹോ യാ മട്ടന്നൂര്‍ സി.പി.എം കോണ്‍ഗ്രസ് ഭായി ഭായി

ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലുകളോടെയെങ്കിലും ഒരിക്കല്‍ കൂടി ഷുഹൈബിനെ കോണ്‍ഗ്രസുകാരും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും ഓര്‍ക്കുമോ.
2018 ഫെബ്രുവരി 12 നാണ് മട്ടന്നൂര്‍ എടയന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ സി.പി.എം ഗുണ്ടകള്‍ വെട്ടിക്കൊന്നത്. കൊല്ലിച്ചവര്‍ക്കെല്ലാം സഹകരണ ബാങ്കില്‍ ജോലിയും സൗകര്യവുമായി കൊല്ലാന്‍ നിന്നവര്‍ അകത്തുമായെന്ന് കേസിലെ മുഖ്യപ്രതിയായ ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തിയതോടെയാണ് ഇപ്പോള്‍ ജനം വീണ്ടും ഷുഹൈബിനെ ഓര്‍ത്തു തുടങ്ങിയത്. കൊന്നത് ആകാശ് തന്നെയാണെന്നും അത് അന്വേഷണ ഏജന്‍സിക്ക് മുമ്പാകെ അയാള്‍ സമ്മതിച്ചതാണെന്നും സി.പി.എം ജില്ലാ സെക്രട്ടറി
എം.വി ജയരാജന്‍ പറയുന്നു. ഇതുവരെ തങ്ങളുടെ സ്വന്തക്കാരനായിരുന്ന തില്ലങ്കേരിയെ തെറി രാജാവും മാലിന്യ നിക്ഷേപവുമൊക്കെയായാണ് ജയരാജന്‍ സഖാവ് കാണുന്നത്. അതുമാത്രമല്ല കേസില്‍ മാപ്പുസാക്ഷിയായി രക്ഷപ്പെടാനുള്ള ഗൂഡാലോചയാണ് തില്ലങ്കേരിയുടെതെന്നുമാണ് സഖാവിന്റെ ആരോപണം. പിന്നെ ഒരു സത്യവും ജയരാജന്‍ സഖാവ് പറഞ്ഞിട്ടുണ്ട്. സി.പി.എമ്മിന് ക്വട്ടേഷന്‍ സംഘവുമായി ബന്ധമില്ല. എന്നുവച്ചാല്‍ സി.പി.എം കാര്‍ക്ക് ബന്ധമില്ല എന്നുമാത്രമേ പറഞ്ഞിട്ടുള്ളു. ബന്ധം വേണ്ട. സി.പി.എമ്മുകാര്‍ തന്നെ ക്വട്ടേഷന്‍ സംഘമായാല്‍പ്പോലെ. അതുപോലെ ക്വട്ടേഷന് നിര്‍ദ്ദേശം നല്‍കിയ ആളുടെ പേര വെളിപ്പെടുത്തണമെന്നും ജയരാജന്‍ വെല്ലുവിളിക്കുന്നുണ്ട്. അതൊരു നിരുപാധിക വെല്ലുവിളിയാണെങ്കില്‍ പിന്നെയെന്തിനാണ് ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി ആകാശിനെതിരെ എഴുതിയ ഫേസ് ബുക്ക് പോസ്റ്റ് പിന്‍വലിച്ചത് എന്നൊന്നും ചോദിക്കരുത്.

കെ.സുധാകരന്‍

ജയരാജന്‍ ഭീഷണിപ്പെടുത്തൊന്നുമില്ല. അത് നിങ്ങള്‍ക്ക് തോന്നുന്നതാണ്. പിന്നെ എല്ലാം കോംപ്രമൈസ് എന്നതാണ് പാര്‍ട്ടിയുടെ നയം. അതുകൊണ്ട് തന്നെ എന്തെങ്ങിലും പ്രശ്‌നം ആകാശുമായിട്ടുണ്ടെങങ്കില്‍ അതൊക്കെ പറഞ്ഞ് കോംപ്രമൈസ് ആക്കും. കൊല്ലപ്പെട്ടയാളുടെ പാര്‍ട്ടിയുമായി കോംപ്രമൈസ് ആയതാണ്. പിന്നെയാണോ കൊല്ലാനേല്പിച്ച പാര്‍ട്ടിക്ക് കൊലപാതകിയുമായി കോംപ്രമൈസിന് മടി.

അങ്ങ് ത്രിപുരയില്‍ ഇന്ന് തിരഞ്ഞെടുപ്പാണ്. സി.പി.എം. കോണ്‍ഗ്രസ് ഭായി ഭായി. ഒറ്റക്കെട്ട്. സി.പി.എം സംസ്ഥാന സെക്രട്ടറിയാണ് കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍്ത്ഥി. പിന്നെ ഇവിടെ ഷുഹൈബുമാരെ കൊല ചെയ്യുന്ന വിവരം അറിയാതെ ത്രിപുര ഘടകം സി.പി.എമ്മുമായി ചേര്‍ന്നതതൊന്നുമല്ല. ഇവിടേക്കാള്‍ അധികം കോണ്‍ഗ്രസുകാരെ കശാപ്പ് ചെയ്തവരാണ് ത്രിപുരയിലെ സി.പി.എം കാര്‍.
അവിടെ ഞങ്ങള്‍ കോംപ്രമൈസ് ആയില്ലെ. ഞങ്ങള്‍ ഇപ്പോള്‍ ഭായി ഭായി അല്ലെ. പാവം ഷുഹൈബ് . അങ്ങനെ എത്ര ഷുഹൈബുമാര് കോണ്‍ഗ്രസിനായി ജിവനൊടുക്കിയി്ട്ടുണ്ട്. മഹാത്മാഗാന്ധി പറഞ്ഞത് കേട്ടിട്ടാണ് കെ.സുധാകരനും ഇവിടെ സി.പി.എമ്മുമായി കോംപ്രമൈസ് ആയത്. പാവപ്പെട്ട ഷുഹൈബിനെ കൊലയ്ക്ക് കൊടുത്തിട്ട് ഇവിടെ സുധാകരനും ജയരാജനും പരസ്പരം തോളില്‍ കയ്യിട്ട് വിളിക്കുകയാണ് – ത്രിപുര ഹോ യാ മട്ടന്നൂര്‍ സി.പി.എം കോണ്‍ഗ്രസ് ഭായി ഭായി.

Related posts:

1 thought on “സി.പി.എമ്മുമായി ധാരണ .-ഷുഹൈബിന്റെ ആത്മാവ് സുധാകരനോട് പൊറുക്കുമോ

  1. Great. Media expressions are in new form, very Attractable, neat, easy to read, and good looking. very Happy to see like this. Very impressive in the competitive world. Keep it up Kailasji

Leave a Reply

Your email address will not be published.