പ്രതിപക്ഷ നേതാവിന് പി.സി.സി പ്രസിഡന്റിന്റെ തെറി

1 min read

 ഇയാളെവിടെ പോയി കിടക്കുകയാണ് ………….. (അസഭ്യം)

 ഇത് തെരുവില്‍ രണ്ട് റൗഡികള്‍ തമ്മിലുള്ള സംഭാഷണമല്ല.  ആലപ്പുഴയില്‍ പത്രസമ്മേളനത്തിന് അല്പം വൈകിയെത്തിയ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ അതിനേക്കാള്‍ കൂടുതല്‍ വൈകിയ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ കാണാതിരുന്നപ്പോള്‍ മാദ്ധ്യമ പ്രവര്‍ത്തകരുടെ മുന്നില്‍ വച്ച് പറഞ്ഞതാണ്. പത്ര സമ്മേളനത്തിനായി  എത്തിയ മാദ്ധ്യമ പ്രവര്‍ത്തകരുടെ മൈക്കുകളൊക്കെ ഓണ്‍ ആയിരുന്ന സമയത്താണ് കെ.സുധാകരന്‍ ഡി.സി.സി. പ്രസിഡന്റ് ബാബു പ്രസാദിനോട് വി.ഡി.സതീശന്‍ എവിടെയെന്ന് ചോദിക്കുന്നത്. മറ്റൊരു പരിപാടിയില്‍ പങകെടുക്കുകയാണെന്ന ബാബു പ്രസാദ് മറുപടി പറഞ്ഞു. തുടര്‍ന്നാണ് സുധാകരന്റെ ഡാഷില്‍ പൊതിഞ്ഞ കമന്റ് വന്നത്. പത്ത് മണിക്കായിരുന്നു പത്രസമ്മേളനം നിശ്ചയിച്ചിരുന്നത്. എന്നാല്‍ കെ.പി.സിസി പ്രസിഡന്റ് തന്നെ വൈകിയാണ് വന്നത്. പ്രസിഡന്‍്‌റ വന്നപ്പോള്‍ പ്രതിപക്ഷ നേതാവിനെ കാണാനില്ല. ഉടന്‍ പ്രതികരണമായി. കോണ്‍ഗ്ര്‌സ് സംസഥാന വ്യാപകമായി നടത്തുന്ന സമരാഗ്നി പരിപാടിയുടെ ഭാഗമായിരുന്നു പത്രസമ്മേളനം.11.05 നാണ് പ്ത്രസമ്മേളനം നിശ്ചയിച്ചിരുന്നതെനനാണ് സതീശന്‍  പ്രതികരിച്ചത്. 

Related posts:

Leave a Reply

Your email address will not be published.