23 വര്‍ഷത്തിനിടെ മോദിക്ക് ഒരു അവധിപോലുമില്ല

1 min read

Prime Minister Narendra Modi and Amit Shah during the Diwali Mangal Milan at party headquarters in New Delhi on Saturday. Picture by Rajesh Kumar.28/November/2015

മികച്ച നയരൂപീകരണകര്‍ത്താവാണെന്ന് പ്രധാനമന്ത്രി മോദിയെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ.  ഇന്ത്യ  ഗ്ലോബല്‍ ഫോറം ആനുവല്‍ ഇന്‍വെസ്റ്റ്‌മെന്റ് സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2014ല്‍ കുഴഞ്ഞുമറിഞ്ഞ സമ്പദ് ഘടനയായിരുന്നു നമുക്കുണ്ടായിരുന്നത്. 12 ലക്ഷം കോടിയോളം രൂപയുടെ അഴിമതിയാണ് രാജ്യത്ത് അന്ന് നടത്തിയത്.  ബാങ്കുകള്‍ മോശം അവസഥയിലായിരുന്നു. രാജ്യത്തിന്റെ സുരക്ഷ പ്രതിസന്ധിയിലായിരുന്നു. സ്ത്രീകള്‍ സുരക്ഷിതരായിരുന്നില്ല. ആ സമയത്താണ് നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പിനെ നേരിടാന്‍ ബി.ജെ.പി തീരുമാനിച്ചത്.  സാമ്പത്തിക ദുരിതങ്ങളില്‍ മുങ്ങിയ രാജ്യത്തെ ചലനാത്മകമായ , സ്വയം പര്യാപ്തമായ ഒരു രാജ്യമാക്കി ഭാരതത്തെ മാറ്റാന്‍ മോദിക്ക് കഴിഞ്ഞു.സര്‍ജിക്കല്‍, എയര്‍ സ്‌ട്രൈക്കുകളിലൂടെ നമ്മുടെ രാജ്യത്തിന്റെ സൈന്യത്തെ നിസ്സാരമായി കാണാനാകില്ലെന്ന് ലോകത്തിന്് സന്ദേശം നല്‍കി. 50 വര്‍ഷത്തെ ഭരണത്തിനിടയില്‍ വലിയ തീരുമാനങ്ങള്‍ കൈക്കൊണ്ട 5 വര്‍ഷം പോലും കോണ്‍ഗ്രസിനില്ല. എന്നാല്‍ രാജ്യത്തെ മുന്നോട്ട് നയിച്ച വലിയ 50തീരുമാനങ്ങള്‍ തങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.

Related posts:

Leave a Reply

Your email address will not be published.