കോണ്‍ഗ്രസിന് പ്രാധാന്യം ഗാന്ധി കുടുംബം

1 min read

ഒരു വിഭാഗം നേതാക്കളിലോ കുടുംബത്തിലോ മാത്രം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതാണ് കോണ്‍ഗ്രസ് അടക്കമുള്ള പല പാര്‍ട്ടികളെന്ന് കുറ്റപ്പെടുത്തി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അജണ്ടകള്‍ ഇപ്പോഴും തീരുമാനിക്കപ്പെടുന്നത് ഒരു കുടുംബത്തിന്റെ ഡൈനിംഗ് റൂമിലാണെന്നും ശര്‍മ്മ പരിഹസിച്ചു. ഗാന്ധി കുടുംബം രണ്ടാമതും രാഷ്ട്രകാര്യം ഒന്നാമതുമാണെന്ന് കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയുടെ പ്ലാറ്റ്‌ഫോമില്‍ നിന്ന് സോണിയയുടെ മുന്നില്‍ നിന്നുകൊണ്ട് പറയാന്‍ കോണ്‍ഗ്രസുകാര്‍ക്ക് കഴിയുമോ. എന്നാല്‍. ബിജെപിയിലേക്ക് വന്നാല്‍, രാഷ്ട്രം ആദ്യം, പാര്‍ട്ടി രണ്ടാമത്, മൂന്നാമതാണ് കുടുംബം. ബിജെപിയെന്നാല്‍ അതിന്റെ പ്രവര്‍ത്തകരാല്‍ രൂപീകൃതമായ, ജനാധിപത്യ പാര്‍ട്ടിയാണെന്നും ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.

Related posts:

Leave a Reply

Your email address will not be published.