നവരാത്രി: ദക്ഷിണ റെയിൽവേ പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്കുകൾ ഉയർത്തി
1 min readചെന്നൈ: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള സ്റ്റേഷനുകളിലെ തിരക്ക് ഒഴിവാക്കാനായി ദക്ഷിണ റെയിൽവേ പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്കുകൾ ഉയർത്തി. 10 രൂപയിൽ നിന്ന് 20 രൂപയായി ആണ് നിരക്ക് ഉയർത്തിയത്.
ദക്ഷിണ റെയിൽവേയുടെ ചെന്നൈ ഡിവിഷനിലെ എട്ട് സ്റ്റേഷനുകളിലാണ് നിരക്ക് വർധന പ്രാബല്യത്തിൽ വരുന്നത്. എംജിആർ ചെന്നൈ സെൻട്രൽ, എഗ്മോർ, താംബരം, കാട്പാടി, ചെങ്കൽപേട്ട്, ആരക്കോണം, തിരുവള്ളുവർ, ആവഡി സ്റ്റേഷനുകളിൽ ഒക്ടോബർ ഒന്ന് മുതൽ 2023 ജനുവരി 31 വരെ പുതുക്കിയ നിരക്ക് ഈടാക്കുമെന്ന് റെയിൽവേ അറിയിച്ചു.
കോവിഡ് കാലത്തും തിരക്ക് ഒഴിവാക്കാൻ പ്ലാറ്റ്ഫോം ടിക്കറ്റ് റെയിൽവേ താൽക്കാലികമായി ഉയർത്തിയിരുന്നു.