കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്; ശശി തരൂരും മല്ലികാർജുൻ ഖാർഗെയും നാമനിർദേശ പത്രിക നൽകി
1 min readന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി ശശി തരൂരും മല്ലികാർജുൻ ഖാർഗെയും നാമനിർദേശ പത്രിക നൽകി. തരൂർ നാല് സെറ്റ് പത്രിക സമർപ്പിച്ചതായാണ് വിവരം.
മധുസൂദൻ മിസ്ത്രി അധ്യക്ഷനായ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മിറ്റി മുന്‍പാകെ വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് എഐസിസി ആസ്ഥാനത്ത് എത്തി തരൂർ പത്രിക സമർപ്പിച്ചത്. പത്രികാസമർപ്പണ വേളയിൽ ജി-23 നേതാക്കൾ അടക്കം പാർട്ടിയുടെ ദേശീയ നേതാക്കൾ സന്നിഹിതരായിരുന്നു.
മുതിർന്ന നേതാക്കൾക്കൊപ്പമെത്തിയാണ് മല്ലികാർജുൻ ഗാർഗെ പത്രിക സമർപ്പിച്ചത്. ഹൈക്കമാന്‍ഡ് പിന്തുണയുള്ള സ്ഥാനാര്‍ഥിയായാണ് ഖാര്‍ഗെ എത്തുന്നത്. ഖാര്‍ഗെയെ പിന്തുണയ്ക്കുമെന്ന് മുതിര്‍ന്ന നേതാക്കളായ മുകുള്‍ വാസ്നിക്, ദിഗ് വിജയ് സിംഗ്, അശോക് ഗെഹ്ലോട്ട് എന്നിവർ അറിയിച്ചു.