അ​ഫ്ഗാ​നി​സ്ഥാ​നി​ലെ പ​ഠ​ന​കേ​ന്ദ്ര​ത്തി​ൽ ചാ​വേ​ർ സ്ഫോ​ട​നം; 19 വി​ദ്യാ​ർ​ഥി​ക​ൾ കൊ​ല്ല​പ്പെ​ട്ടു

1 min read

കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​നി​ലെ പ​ഠ​ന​കേ​ന്ദ്ര​ത്തി​ൽ ന​ട​ന്ന ചാ​വേ​ർ സ്ഫോ​ട​ന​ത്തി​ൽ 19 വി​ദ്യാ​ർ​ഥി​ക​ൾ കൊ​ല്ല​പ്പെ​ട്ടു. 27 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. താ​ലി​ബാ​ൻ ഭ​ര​ണ​ത്തി​ൽ തി​ര​ച്ചെ​ത്തി​യ ശേ​ഷം ഹ​സാ​ര വി​ഭാ​ഗ​ത്തി​നെ​തി​രെ ന​ട​ക്കു​ന്ന ആ​ക്ര​മ​ണ പ​ര​മ്പര​യി​ലെ ഏ​റ്റ​വും പു​തി​യ സം​ഭ​വ​മാ​ണി​ത്.

പ​ടി​ഞ്ഞാ​റ​ൻ കാബൂളിലെ ദ​ശ്ത് ഇ ​ബ​ർ​ച്ചി മേ​ഖ​ല​യി​ലാ​ണ് ആ​ക്ര​മ​ണം ന​ട​ന്നത്. ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​മാ​യ ഹ​സാ​ര വം​ശ​ജ​ർ അ​ധി​വ​സി​ക്കു​ന്ന മേ​ഖ​ല​യി​ലെ പ​രീ​ക്ഷാ പ​രി​ശീ​ല​ന​കേ​ന്ദ്ര​ത്തി​ൽ ഇന്നു രാ​വി​ലെ​യാ​ണ് ചാവേർ സ്ഫോടനം ന​ട​ത്തിയത്.

സ്ഫോ​ട​ന​ത്തി​ന്‍റെ കൂ​ടു​ത​ൽ വി​ശ​ദാം​ശ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല. പ്ര​ദേ​ശ​ത്ത് സു​ര​ക്ഷാ​സേ​ന​യെ അ​ണി​നി​ര​ത്തി​യ​താ​യി താ​ലി​ബാ​ൻ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു. താ​ലി​ബാ​നും ഇ​സ്ലാ​മി​ക് സ്റ്റേ​റ്റ് അ​നു​കൂ​ലി​ക​ളും ഹ​സാ​ര വി​ഭാ​ഗ​ത്തെ മ​ത​വി​ശ്വാ​സി​ക​ളാ​യി അം​ഗീ​ക​രി​ക്കാ​റി​ല്ല.

Related posts:

Leave a Reply

Your email address will not be published.