ആദ്യ അണ്ടര്‍ വാട്ടര്‍ മെട്രോ രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി
1 min readഇന്ത്യയിലെ ആദ്യത്തെ അണ്ടര്‍ വാട്ടര്‍ മെട്രോ രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അണ്ടര്‍ ഗ്രൗണ്ടിലുള്ള മൂന്നെണ്ണമടക്കം ആറ് സ്റ്റേഷനുകളാണ് പാതയിലുള്ളത്. കൊല്‍ക്കത്ത മെട്രോയുടെ ഹൗറ മൈതാന്‍ എസ്പ്ലാനോഡ് സെക്ഷനാണ് ഫ്ലാഗ് ഓഫ് ചെയ്ത് മോദി ഉദ്ഘാടനം നിര്‍വഹിച്ചത്. ഹൗറ മൈതാന്‍, ഹൗറ സ്റ്റേഷന് കോംപ്ലക്സ്, ബിബിഡി ബാഗ് എന്നിവയാണ് ഈസ്റ്റ് വെസ്റ്റ് മെട്രോയുടെ ഗ്രീന്‍ ലൈനിലെ മൂന്ന് സ്റ്റേഷനുകള്‍. വാട്ടര്‍ മെട്രോയുടെ നിര്‍മ്മാണ ചുമതല നല്‍കിയിരുന്നത് കൊല്‍ക്കത്ത മെട്രോ റെയില്‍ കോര്പ്പറേഷന് ലിമിറ്റഡിന് ആയിരുന്നു. 45 സെക്കന്‍ഡ് കൊണ്ട് ഹൂഗ്ലി നദിക്ക് താഴെയുള്ള 520 മീറ്റര്‍ ദൂരം മെട്രോ കുതിക്കാന്‍ സാധിക്കും. സമുദ്രനിരപ്പില്‍ നിന്ന് ഏറ്റവും താഴെയായി സ്ഥിതിചെയ്യുന്ന മെട്രോ സ്റ്റേഷനാണ് ഹൗറ.