ഹാ​സ്യ​ന​ട​ൻ രാ​ജു ശ്രീ​വാ​സ്ത​വ അ​ന്ത​രി​ച്ചു; മ​ര​ണം ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലി​രി​ക്കെ

1 min read

ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ ഹാ​സ്യ​ന​ട​ൻ രാ​ജു ശ്രീ​വാ​സ്ത​വ (58) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം. ജി​മ്മി​ൽ വ്യാ​യാ​മ​ത്തി​നി​ടെയാണ് ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യ​ത്. ഒ​രു മാ​സ​ത്തോ​ളം ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇന്നു രാ​വി​ലെയാ​യി​രു​ന്നു മ​ര​ണം.

ജി​മ്മി​ൽ കു​ഴ​ഞ്ഞു​വീ​ണ​തി​നെ തു​ട​ർ​ന്ന് ഓ​ഗ​സ്റ്റ് 10 ന് ​ശ്രീ​വാ​സ്ത​വ​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പി​ന്നീ​ട് എ​യിം​സി​ലേ​ക്ക് മാ​റ്റി. അ​ന്നു​ത​ന്നെ ആ​ൻ​ജി​യോ​പ്ലാ​സ്റ്റി​ക്ക് വി​ധേ​യ​നാ​യ അ​ദ്ദേ​ഹ​ത്തെ വെ​ന്‍റി​ലേ​റ്റ​റി​ലാ​ക്കി​യി​രു​ന്നു.

2005 പു​റ​ത്തി​റ​ങ്ങി​യ ദി ​ഗ്രേ​റ്റ് ഇ​ന്ത്യ​ൻ ലാ​ഫ​ർ ച​ല​ഞ്ച് എ​ന്ന ടെ​ലി​വി​ഷ​ൻ ഷോ​യി​ലൂ​ടെ​യാ​ണ് സ്റ്റാ​ൻ​ഡ് അ​പ് കോ​മ​ഡി രം​ഗ​ത്ത് രാ​ജു ശ്ര​ദ്ധേ​യ​നാ​കു​ന്ന​ത്. കോ​മ​ഡി സ​ർ​ക്ക​സ്, ദി ​ക​പി​ൽ ശ​ർ​മ ഷോ, ​ശ​ക്തി​മാ​ൻ തു​ട​ങ്ങി​യ നി​ര​വ​ധി കോ​മ​ഡി ഷോ​ക​ളു​ടെ ഭാ​ഗ​മാ​യി​രു​ന്നു. മൈ​നേ പ്യാ​ർ കി​യ, തേ​സാ​ബ്, ബാ​സി​ഗ​ർ തു​ട​ങ്ങി​യ ബോ​ളി​വു​ഡ് ചി​ത്ര​ങ്ങ​ളി​ലും അ​ഭി​ന​യി​ച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശ് ഫി​ലിം ഡ​വ​ല​പ്മെ​ന്‍റ് കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നാ​യി​രു​ന്നു.

Related posts:

Leave a Reply

Your email address will not be published.