ഇന്ത്യക്കാര്‍ക്കെതിരെ വംശീയാധിക്ഷേപവും ആക്രമണവുമായി മെക്‌സിക്കന്‍ യുവതി

1 min read

വാഷിങ്ടണ്‍: ഇന്ത്യക്കാര്‍ക്കെതിരെ പൊതു ഇടത്തില്‍വെച്ച് വംശീയാധിക്ഷേപവും ആക്രമണവും നടത്തിയ മെക്‌സിക്കന്‍അമേരിക്കന്‍ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. നാല് ഇന്ത്യന്‍ യുവതികള്‍ക്ക് നേരെ വംശീയാധിക്ഷേപം നടത്തുന്ന യുവതിയുടെ വീഡിയോ സമൂഹമാധ്യങ്ങളില്‍ വൈറലായിരുന്നു. ഇതിനുപിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ അറസ്റ്റ് ചെയ്തത്.

ടെക്‌സസിലെ ദല്ലാസിലെ റെസ്റ്റോറന്റിന് പുറത്തുള്ള പാര്‍ക്കിങ് ഏരിയയില്‍ വെച്ച് ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ‘ഇന്ത്യക്കാരായ നിങ്ങളെ ഞാന്‍ വെറുക്കുന്നു. എല്ലാ ഇന്ത്യക്കാരും സുഖജീവിതത്തിന് വേണ്ടി അമേരിക്കയിലേക്ക് വരികയാണ്. നിങ്ങള്‍ തിരിച്ച് ഇന്ത്യയിലേക്ക് പോകൂ’ എന്ന് ആക്രോശിച്ചു കൊണ്ടായിരുന്നു യുവതി നാല് ഇന്ത്യക്കാരായ സ്ത്രീകള്‍ക്ക് നേരെ അധിക്ഷേപം നടത്തിയത്. സ്ത്രീകളുടെ മുഖത്തടിക്കുന്നതും മൊബൈല്‍ പിടിച്ചു വാങ്ങാന്‍ ശ്രമിക്കുന്നതും വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്

സംഭവത്തില്‍ എസ്‌മെരാള്‍ഡ എന്ന സ്ത്രീയെ പ്ലാനോ പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിനും വംശീയാധിക്ഷേപത്തിനും ഇരയായവരില്‍ ഒരാളായ റാണി ബാനര്‍ജി എന്ന സ്ത്രീയാണ് അഞ്ച് മിനിറ്റോളം നീളുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചതെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.

സംഭവത്തെക്കുറിച്ച് അന്വേഷണം ശക്തമാക്കിയതായി പ്ലാനോ പോലീസ് പറഞ്ഞു. ശാരീരികാക്രമണം നടത്തി പരിക്കേല്‍പ്പിച്ചതിനും തീവ്രവാദ ഭീഷണി നടത്തിയതിനുമാണ് പ്രതിക്കെതിരെ പോലീസ് കേസെടുത്തിരുന്നത്.

Related posts:

Leave a Reply

Your email address will not be published.