നരേന്ദ്രമോദിയുടെ ഫ്രാൻസ് സന്ദർശനത്തിന് നല്ല പ്രതികരണം. സൈനിക മേഖലയിലും സഹകരണം

1 min read

കാശ്മീർ വിഷയത്തിൽ ഫ്രാൻസ് ഇന്ത്യയെ പിന്തുണയ്ക്കും

ആണവ നിർമ്മാണവുമായി ബന്ധപ്പെട്ട പ്രതിസന്ധിയിൽ പിന്തുണച്ചതുപോലെ കാശ്മീർ പ്രശ്‌നത്തിലും ഫ്രാൻസ് ഇന്ത്യയുടെ നിലപാടിനെ അംഗീകരിക്കും. പ്രധാനമന്ത്രി മോദിയുടെ ഫ്രാൻസ് സന്ദര്ശനത്തിനിടയിൽ ഇക്കാര്യവും ചർച്ചാവിഷയമായി.
1978ൽ താരാപ്പൂർ ആണവ നിലയത്തിന് സമ്പുഷ്ട യുറേനിയം നൽകാൻ അമേരിക്ക വിസമ്മതിച്ചപ്പോൾ ഫ്രാൻസായിരുന്നു സഹായം വാഗ്ദാനം നൽകിയത്.

ഇന്ത്യയും ഫ്രാൻസും തമ്മിലുളള ബന്ധം അവിഭാജ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഭീകരപ്രവര്ത്തനത്തിന്റെ കാര്യം യു.എൻ ചർച്ചയിൽ വരുമ്പോൾ ഇന്ത്യയും ഫ്രാൻസും ഒറ്റക്കെട്ടായിരിക്കും.

നേരത്തെ കാശ്മീർ പ്രശ്‌നത്തിൽ പാകിസ്ഥാൻ യു.എൻ സുരക്ഷാ കൗൺസിലിൽ നീക്കങ്ങൾ നടത്തുമ്പോൾ വീറ്റോ ചെയ്തിരുന്നത് പഴയ സോവിയറ്റ് യൂണിയനായിരുന്നു. സമീപകാലത്ത് ഫ്രാൻസ് ഇന്ത്യയെ ശക്തിയായി പിന്തുണയ്ക്കുന്നുണ്ട്.
ഫ്രാൻസുമായുളള സഹകരണം പലപ്പോഴും യു.എസുമായുള്ളതിനേക്കാൾ തന്ത്രപ്രധാനമാണ്. ഇന്ത്യൻ മഹാസമുദ്രത്തിന്റെ പടിഞ്ഞാറൻ ഭാഗത്താണ് ഫ്രാൻസിന് ദ്വീപുകളുള്ളത്.
ഇന്ത്യ തദ്ദേശീയമായി ആയുധങ്ങളും യുദ്ധക്കപ്പലുകളും വികസിപ്പിക്കാൻ ശ്രമിക്കുമ്പോൾ അതിന് സാങ്കേതിക വിദ്യ നൽകാൻ ഫ്രാൻസ് തീരെ മടികാണിക്കുന്നില്ല.2016ലാണ് ഫ്രാൻസിൽ നിന്ന് 36 റാഫേൽ മറൈൻ വിമാനങ്ങൾ ഇന്ത്യ വാങ്ങിയത്.

ഈയാഴ്ച ഇന്ത്യയും ഫ്രാൻസും തമ്മിൽ കുടുതൽ ആയുധ കരാറുകളുണ്ടാക്കാൻ സാദ്ധ്യതയുണ്ട്. സ്‌പേസിൽ മനുഷ്യരെ അയയ്ക്കാനുള്ള ഇന്ത്യയുടെ നീക്കത്തെ സഹായിക്കാനും ഫ്രാൻസ് തയ്യാറാകും. സ്‌പേസ് സ്റ്റാർട്ടപ്പുകളെയും ഫ്രാൻസ് സഹായിക്കും
നിലവിൽ എവൺ, ഫൈവ് ജി., ക്വാണ്ടം കമ്പ്യൂട്ടിങ് തുടങ്ങിിയ മേഖലകളിൽ സാങ്കേതിക വിദ്യ കൈമാറ്റത്തിന് ഇന്ത്യയും ഫ്രാൻസും ധാരണയുണ്ട്

Related posts:

Leave a Reply

Your email address will not be published.