121 വർഷം പഴക്കമുള്ള ചോക്ലേറ്റ് ലേലത്തിന്

1 min read

ചോക്ലേറ്റ് നിർമ്മിച്ചത് 1902 ൽ . പ്രതീക്ഷിക്കുന്ന വില 16,000 രൂപ

121 വർഷം പഴക്കമുള്ള വാനില ചോക്ലേറ്റ് ബോക്സ് വിൽപനയ്ക്ക് . ബ്രിട്ടനിലാണ് സംഭവം. 1902 ൽ ബ്രിട്ടനിലെ എഡ്വേർഡ് ഏഴാമന്റെയും ഭാര്യ അല്ക്സാഡ്രാ രാജ്ഞിയുടെയും കിരീടധാരണ ചടങ്ങിന്റെ ഭാഗമായി കാഡ്ബറി തയ്യാറാക്കിയ പ്രത്യേക ചോക്ലേറ്റാണ് ഇത്. അന്ന് ഒൻപതു വയസ്സ് പ്രായമുള്ള മേരി ആൻ ബ്ലാക്ക് മോർ എന്ന പെൺകുട്ടിക്ക് സമ്മാനമായി ലഭിച്ചതാണ് ചോക്ലേറ്റ് ബോക്സ്. ഒരു നൂറ്റാണ്ട് കഴിഞ്ഞിട്ടും കേടുപാടുകളൊന്നുമില്ലാതെ ഈ ബോക്സ് സംരഷിക്കുകയാണ്.

ബോക്സിനുള്ളിലെ ചോക്ലേറ്റ് മേരി കഴിച്ചില്ല. കിരീടധാരണത്തിന്റെ ഓർമ്മയ്ക്കായി സൂക്ഷിച്ചുവെച്ചു. മേരിയുടെ ചെറുമകൾ ജീൻ തോംസണിന്റെ കൈയിലേക്ക് ഈ ചോക്ലേറ്റ് ബോക്സ് എത്തിയതോടെയാണ് ലേലത്തിൽ വെക്കാൻ തീരുമാനിച്ചത്. 72 വയസ്സുണ്ട് ജീൻ തോംസണ് .ഡെർബി ആസ്ഥാനമായുള്ള ഹാൻസൺസ് ഓക്‌ഷനീർസ് എന്ന കമ്പനിയാണ് ചോക്ലേറ്റ് ലേലം ചെയ്യുന്നത്. 16,000 രൂപ വരെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കമ്പനികൾ.

Related posts:

Leave a Reply

Your email address will not be published.