25ാം പിറന്നാള്‍ ആഘോഷിച്ച് ഗൂഗിള്‍

1 min read

ലോകത്തിലെ ഏറ്റവും വലിയ സെര്‍ച്ച് എഞ്ചിനായ ഗൂഗിള്‍ പിറവിയെടുത്തിട്ട് ഇന്നേക്ക് 25 വര്‍ഷം. ഇത്തവണ പുതിയ ഡൂഡില്‍ അവതരിപ്പിച്ചുകൊണ്ടാണ് ഗൂഗിള്‍ പിറന്നാള്‍ ആഘോഷിക്കുന്നത്. പിറന്നാള്‍ ആഘോഷത്തിനായി മനോഹരമായ കേക്കിന് സമീപം ഗൂഗിള്‍ എന്നെഴുതിയാണ് ഡൂഡില്‍ വ്യത്യസ്തമായത്. ഗൂഗിളിന്റെ പുതിയ ഡൂഡില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇതിന് പിന്നാലെ നിരവധി പേരാണ് ഗൂഗിളിന് ജന്മദിനാശംസകളുമായി രംഗത്തെത്തിയാത്.

അതേ സമയം കഴിഞ്ഞ 25 വര്‍ഷമായി തങ്ങയളെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി. ‘ഇന്ന് ഗൂഗിളിന്റെ 25ാം പിന്നാളാണ്. കഴിഞ്ഞ 25 വര്‍ഷം ഞങ്ങള്‍ക്കൊപ്പം സെര്‍ച്ചിങ് നടത്തിയതിന് നന്ദി…’ എന്ന് ലാന്റിങ് പേജില്‍ പറഞ്ഞു.

വെബ് സെര്‍ച്ച് എഞ്ചിന്‍ ആശയത്തില്‍ നിന്ന് ഗൂഗിളിലേക്ക്

പിഎച്ച്ഡി വിദ്യാര്‍ഥികളായ ലാറി പേജിന്റെയും സെര്‍ജി ബ്രിന്നിന്റെയും മനസിലുദിച്ച ആശയമാണ് ഗൂഗിള്‍ എന്ന സെര്‍ച്ച് എഞ്ചിന്റെ പിറവിക്ക് കാരണമായത്. 1998 സെപ്റ്റംബറിലാണ് ലാറിയും സെര്‍ജി ബ്രിന്നും ചേര്‍ന്ന് ഗൂഗിളിന് രൂപം നല്‍കിയത്. തങ്ങള്‍ പഠിച്ച കാലിഫോര്‍ണിയയിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ ഉപയോഗിക്കുന്നതിനായിട്ടാണ് ആദ്യമായി ഇരുവരും ഗൂഗിളിന് രൂപം നല്‍കിയത്. ഇതിനായി ബാക്ക് റബ് എന്ന പേരില്‍ ഒരു സെര്‍ച്ച് എഞ്ചിന് ഇരുവരും രൂപം നല്‍കി. പിന്നീട് അവരുടെ പുതിയ പ്രൊജക്ടിന് ഗൂഗിള്‍ എന്ന് പേരിടുകയും ചെയ്തു.

google logo (1998)

ഗൂഗോള്‍ ഒടുക്കം ഗൂഗിളായി

ഗണിത ശാസ്ത്ര പദം ഗൂഗോള്‍ എന്ന വാക്കില്‍ നിന്നാണ് ഗൂഗിള്‍ എന്ന് പേര് വന്നത്. വിവിധ കാര്യങ്ങള്‍ ഗൂഗിളില്‍ തെരയുന്ന ഉപഭോക്താക്കള്‍ക്ക് തെറ്റ് പറ്റുന്നത് ഒഴിവാക്കാനായി ഗൂഗിള്‍ എന്ന വാക്കിന് സമാനമായ മുഴുവന്‍ പദങ്ങളുടെയും ഡൊമൈന്‍ ഗൂഗിള്‍ സ്വന്തമാക്കിയിമുട്ടുണ്ട്.

കഴിഞ്ഞ 25 വര്‍ഷത്തിനിടെ ഗൂഗിളിനെ സംബന്ധിച്ചിടത്തോളം വലിയ മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഗൂഗിള്‍ ലോഗോയില്‍ അടക്കം മാറ്റങ്ങള്‍ വന്നു. മാത്രമല്ല ലോകത്തിലെ ഏറ്റവും വലിയ സെര്‍ച്ച് എഞ്ചിന്‍ എന്ന സ്ഥാനത്തിനായി കമ്പനി ഏറെ ശ്രദ്ധ കേന്ദ്രീകരിച്ചു.

വെബ് സെര്‍ച്ച് എഞ്ചിന്‍ മാത്രമായി തുടങ്ങി വച്ച ഗൂഗിളിന് ഇപ്പോള്‍ വാര്‍ത്തകള്‍, വീഡിയോകള്‍, ചിത്രങ്ങള്‍, മാപ്പുകള്‍, ഓണ്‍ലൈന്‍ വ്യാപാരം തുടങ്ങിയവയിലെല്ലാം സാന്നിധ്യമുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് സെര്‍ച്ചിങ് സംവിധാനമാണ് ഗൂഗിള്‍. ദിനം പ്രതി 20 കോടിയില്‍ അധികം അന്വേഷണങ്ങളാണ് വിവിധ സെര്‍ച്ച് ഉപകരണങ്ങളിലൂടെയുണ്ടാകുന്നത്. 1998ല്‍ ആരംഭിച്ച ഗൂഗിള്‍ 25 വര്‍ഷം പിന്നിടുമ്പോള്‍ വലിയ മാറ്റങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ച് കൊണ്ടിരിക്കുന്നത്. വരും കാലങ്ങളിലും ഉപഭോക്താക്കള്‍ക്കായി നിരവധി സംവിധാനങ്ങള്‍ ഗൂഗിളില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ.

Related posts:

Leave a Reply

Your email address will not be published.