2 ഓസ്‌കാർ അവാർഡുകളാണ് 2023ൽ ഇന്ത്യൻ മണ്ണിലെത്തിയത്

1 min read

ലോസ് ആഞ്ചൽസിലെ ഓസ്‌കാർ വേദിയിൽ ഇന്ത്യ തലയുയർത്തി നിന്ന വർഷമായിരുന്നു 2023. രണ്ട് പുരസ്‌കാരങ്ങളാണ് ഇന്ത്യ സ്വന്തമാക്കിയത്. മികച്ച ഡോക്യുമെന്ററി ഹ്രസ്വ ചിത്രവും, മികച്ച ഒറിജിനൽ സോങും.

മികച്ച ഡോക്യുമെന്ററി ഹ്രസ്വ ചിത്രത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയത് ദ എലിഫന്റ് വിസ്പറേഴ്‌സ് ആണ്. ഇതാദ്യമായാണ് ഒരു സമ്പൂർണ ഇന്ത്യൻ ചിത്രത്തിന് ഓസ്‌കാർ പുരസ്‌കാരം ലഭിക്കുന്നത്. ഗുനീത് മോംഗ നിർമ്മിച്ച ഈ ഹ്രസ്വ ചിത്രത്തിന്റെ സംവിധായിക കാർത്തികി ഗോൺസാൽവ്‌സ് ആണ്. ഇരുവരും ചേർന്നാണ് പുരസ്‌കാരം എാറ്റുവാങ്ങിയത്.

മറ്റൊരു നേട്ടം സ്വന്തമാക്കിയത് ആർ.ആർ.ആർ എന്ന തെലുഗു ചിത്രമാണ്. ചിത്രത്തിലെ നാട്ടു നാട്ടു എന്ന ഗാനം മികച്ച ഒറിജിനൽ സോങിനുള്ള പുരസ്‌കാരം നേടി. രാജ്യം മുഴുവൻ മൂളിയ ഈ ഗാനത്തിന്റെ സംവിധായകൻ കീരവാണി ആയിരുന്നു. പ്രസ്തുത ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരവും ഓസ്‌കാർ വേദിയിൽ നടന്നു.

Related posts:

Leave a Reply

Your email address will not be published.