കുട്ടികള്‍ക്ക് അപകടം പിടിച്ച സ്ഥലമാണ് ഗസ്സ; യുനിസെഫ്

1 min read

30ലധികം കുട്ടികള്‍ മോചിതരായി

യനൈറ്റഡ് നേഷന്‍സ്: കുട്ടികള്‍ക്ക് ലോകത്തിലെ ഏറ്റവും അപകടകരമായ സ്ഥലമായി ഗാസമാറിയെന്ന് ശിശു ക്ഷേമത്തിന് വേണ്ടിയുള്ള ഐക്യരാഷ്ട്രസഭ സംഘടനയായ യുനിസെഫ്. ഏഴു ദിവസത്തെ വെടിനിര്‍ത്തല്‍ വെള്ളിയാഴ്ച അവസാനിച്ചിരുന്നു എന്നാല്‍ യുദ്ധം പുനരാരംഭിച്ചതോടെ നേരത്തേ ഉണ്ടായിരുന്നതിനേക്കാള്‍ ഭീകരമാണ് ഇപ്പോഴത്തെ അവസ്ഥ. ദിവസവും നൂറുകണക്കിന് കുട്ടികള്‍ കൊല്ലപ്പെട്ടേക്കുമെന്ന നിഗമനത്തിലാണ് യുനിസെഫ്. ഏഴ് ദിവസത്തെ വെടി നിര്‍ത്തല്‍ കുട്ടികളില്‍ പ്രതീക്ഷ ഉണ്ടാക്കിയിരുന്നു.
ഗസ്സയില്‍ ബന്ദികളായ 30ലധികം കുട്ടികള്‍ മോചിതരായി. അവര്‍ അവരുടെ കുടുംബങ്ങളുമായിപ്പോള്‍ ഒന്നിച്ചിട്ടുണ്ടെന്നും യുനിസെഫ് മേധാവി കാതറിന്‍ റസ്സല്‍ പറഞ്ഞു. ഭയാനകമായ പേടി സ്വപ്‌നത്തില്‍ നിന്നും കുട്ടികള്‍ പുറത്തു വരേണ്ടതുണ്ട്. കുട്ടികളുടെ സുരക്ഷക്ക് ശാശ്വതമായ വെടിനിര്‍ത്തല്‍ ആവശ്യമാണ്. അന്താരാഷ്ട്ര മാനുഷിക നിയമം എല്ലാവരും പാലിക്കണമെന്നും അതിന് അനുസൃതമായി കുട്ടികള്‍ക്ക് സംരക്ഷണവും സഹായവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും കുട്ടികളോട് യുനിസെഫ് മേദാവി ആവശ്യപ്പെട്ടു.

Related posts:

Leave a Reply

Your email address will not be published.