ഇനി ഈഫല്‍ ടവറിലും യൂറോ വേണ്ട് രൂപ
1 min read
ഫ്രാന്‍സിലും യു.പി.ഐ ഉടന്‍ ലഭിക്കുമെന്ന് നരേന്ദ്ര മോദി
എവിടെ പോയാലും നാം ആദ്യം ചോദിക്കുന്നത് ഗൂഗിള്‍ പേ ഉണ്ടോ , ഫോണ്‍പേ ഉണ്ടോ എന്നാണ്. എന്നുവച്ചാല്‍ യു.പി.ഐ (യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫെയ്‌സ് ) ഉണ്ടോ എന്നാണ്. സൂപ്പര്‍ മാര്‍ക്കറ്റുകളെന്നോ പെട്ടിക്കടകളെന്നോ ഇക്കാര്യത്തില്‍ വ്യത്യസമില്ല. ഇന്ത്യയിലെ മിക്കവാറും എല്ലാവരും ഉപയോഗിക്കുന്ന സര്‍വ്വവ്യാപകമായ ഒരു പേയ്‌മെന്റ് ഓപ്ഷനായി യു.പി.ഐ മാറിക്കഴിഞ്ഞു.
യു.പി.ഐയുടെ വ്യാപ്തി വിപുലീകരിക്കുന്നതില്‍ ഒരുപടി കൂടെ ഉയര്‍ന്നിരിക്കുന്നു കേന്ദ്ര സര്‍ക്കാര്‍. വ്യാഴാഴ്ച ഫ്രാന്‍സ് സന്ദര്‍ശത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സില്‍ യുപിഐ ഉടന്‍ ലഭിക്കുമെന്ന് പ്രഖ്യാപിച്ചു.
ഇതോടെ ഇന്ത്യയില്‍ സഞ്ചാരികള്‍ക്കും യൂറോ ഇല്ലാതെ രൂപ ഉപയോഗിച്ച് വിശ്വ പ്രസിദ്ധമായ ഈഫല്‍ ഗോപുരത്തിലും കയറാം.
ഫ്രാന്‍സില്‍ യുപിഐ ഉപയോഗിക്കാന്‍ ‘ഇന്ത്യയും ഫ്രാന്‍സും തീരുമാനിച്ചു. വരും ദിവസങ്ങളില്‍ യുപിഐയുടെ തുടക്കം ഈഫല്‍ ടവറില്‍ നിന്നായിരിക്കും. ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ക്ക് ഇപ്പോള്‍ ഈഫല്‍ ടവറിലെ യുപിഐ വഴി പണമടയ്ക്കാന്‍ കഴിയും. പാരീസിലെ ലാ സീന്‍ മ്യൂസിക്കേലില്‍ വച്ച് മോദി പറഞ്ഞു .
റിസര്‍വ് ബാങ്ക് നിയന്ത്രണത്തിലുളഅള നാഷണല്‍ പേയ് മെന്റ് കോര്‍പറേഷന്‍ ഓഫ ്ഇന്ത്യയാണ് യു.പി.ഐ നടത്തുന്നത്.
വ്യക്തികള്‍ തമ്മിലും വ്യക്തികളും വ്യാപാരികളും തമ്മിലുമുള്ള ബാങ്കിംഗ് ഇടപാടുകള്‍ ഇതുമൂലം നടത്താന്‍ സാധിക്കും.
2016 ഏപ്രില്‍ 11ല്‍ രഘുറാം രാജന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്ന സമയത്താണ് യുപിഐയ്ക്ക് തുടക്കം കുറിക്കുന്നത്. 21 ബാങ്കുകളാണ് ഇതില്‍ അംഗങ്ങളായിയുണ്ടായിരുന്നത്. നിലവില്‍ 458 ബാങ്കുകള്‍ യുപിഐ ഉപയോഗിക്കുന്നു. എന്‍പിസിഐയുടെ 2023 ജൂണിലെ റിപ്പോര്‍ട്ട് പ്രകാരം 14.75 ലക്ഷം കോടി രൂപയുടെ കോടി ലക്ഷം രൂപയുടെ 933 കോടി ഇടപാടുകളാണ് യു.പി.ഐയിലൂടെ രേഖപ്പെടുത്തിയത്.
ലോകത്തിലെ വന്‍ശക്തികളായ അമേരിക്ക, ചൈന, യൂറോപ് തുടങ്ങിയവര്‍ നടത്തുന്ന മൊത്തം ഡിജിറ്റല്‍ ഇടപാടുകളേക്കാള്‍ ഡിജിറ്റല്‍് ഇടപാടുകള്‍ ഇന്ത്യയില്‍് നടക്കുന്നുണ്ട്.