320 രൂപ ഒരു കിലോ ഗോതമ്പുപൊടിക്ക്
1 min read
പാക്കിസ്ഥാനിൽ വിലക്കയറ്റവും ദാരിദ്രവും രൂക്ഷം
മാസങ്ങൾക്കു മുമ്പേ ആരംഭിച്ച പാകിസ്ഥാനിലെ സാമ്പത്തിക പ്രതിസന്ധി മാറ്റമില്ലാതെ തുടരുകയാണ്. കൂനിൻമേൽ കുരുവെന്ന പോലെ വിലക്കയറ്റവും രൂക്ഷമായിരിക്കുന്നു. രാജ്യം പട്ടിണിയിലേക്കാണ് നീങ്ങുന്നത്. ഒരു കിലോ ഗോതമ്പുപൊടിയുടെ വില 320 രൂപയിലെത്തി നിൽക്കുന്നു. കറാച്ചിയിലാണ് ഗോതമ്പ് മാവിന് റെക്കോർഡ് വില രേഖപ്പെടുത്തിയത്. ഇതാദ്യമായാണ് ഭക്ഷ്യവസ്തുക്കളുടെ വില ഇത്രയധികം സ്ഥാനത്തെത്തിയിരിക്കുന്നത്.
എന്നാൽ കറാച്ചിയിൽ ഇസ്ലാമാബാദ്, റാവൽപിണ്ടി, സിയാൽകോട്ട് എന്നീ പ്രധാന നഗരങ്ങളിലും അവശ്യസാധനങ്ങളുടെ വില ഗണ്യമായി വർദ്ധിച്ചിരിക്കുന്നു. 100 രൂപയിൽ കുറഞ്ഞ ഒന്നും കിട്ടാനില്ല. ബഹാവൽപൂർ, മുൾട്ടാൻ, സുക്കൂർ എന്നീ സ്ഥലങ്ങളിലും ഇതേ പ്രതിസന്ധിയാണ് നിലനിൽക്കുന്നത്.
2023-ൽ ലോകത്തിലെ ഏറ്റവും മോശം താമസയോഗ്യമായ നഗരങ്ങളുടെ പട്ടികയിൽ കറാച്ചിയുണ്ട്. 173 നഗരങ്ങളിൽ 169-ാം സ്ഥാനമാണ് കറാച്ചിക്ക്. ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റിന്റെ (EIU) ഗ്ലോബൽ ലിവബിലിറ്റി ഇൻഡക്സ് പ്രകാരമാണിത്. ആരോഗ്യം, സംസ്‌കാരം, പരിസ്ഥിതി, അടിസ്ഥാന സൗകര്യം, വിദ്യാഭ്യാസം ഉൾപ്പെടെയുളളവ കണക്കിലെടുത്താണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
ReplyForward |