ഹമാസിന് 5 മിനുട്ടിനുള്ളില്‍ സമാധാനം കിട്ടാം , വേണമെങ്കില്‍

1 min read

ഹമാസിന് സമാധാനം വേണോ. ഇന്നാവാം . അഞ്ചുമിനുട്ടിനുള്ളില്‍. അവരാകെ ചെയ്യേണ്ടത് ഒക്ടോബര്‍ 7 ന് അവര്‍ തട്ടിക്കൊണ്ടുപോയി ബന്ദികളാക്കി വച്ചവരെ വിട്ടയയ്ക്കണം. ജറുസലേം ഡെപ്യൂട്ടി മേയര്‍ ഫ്‌ളോര്‍ ഹസന്‍ നെഹോമിന്റെ വാക്കുകളാണിത്. 2005ല്‍ ഇസ്രയേല്‍ ഗാസയില്‍ നിന്ന് പിന്‍വാങ്ങിയതാണ്. പലസ്ഥീന്‍ നേതൃത്വത്തിന് അന്ന്  ഗാസയെ ഒരു ദുബൈ ആക്കി മാറ്റാമായിരുന്നു. എന്നാല്‍ അവര്‍ ഗാസയെ ബെയ്‌റൂട്ട് ആക്കുകയാണ് ചെയ്തതെന്് നെഹോം പറഞ്ഞു. അങ്ങേയറ്റം മനുഷ്യത്വ രഹിതമായ പ്രവൃത്തിയാണ് ഹമാസ് ഒക്ടോബര്‍ 7ന് ചെയ്തത്. നിരവധി യുവതികളെ അവര്‍ മാനഭംഗപ്പെടുത്തി. ശരീരം വെട്ടിമുറിച്ച് തുണ്ടം തുണ്ടമാക്കി. കുഞ്ഞുങ്ങളെ ഓവനിലിട്ട്  ചുട്ട് കൊന്നു. അതേ സമയം  ഇസ്രയേല്‍ ഗാസയ്ക്ക് വേണ്ടി ചെയ്ത നല്ല കാര്യങ്ങള്‍ അവര്‍ ്എടുത്തുപറഞ്ഞു. നമ്മള്‍ സഹായിച്ച  പലരും തീവ്രവാദികളുടെ ഒറ്റുകാരാവുകയാണ് ചെയ്തത്. ഞങ്ങള്‍ ആയുധം താഴെ വച്ചാല്‍ അവര്‍ അക്രമം നടത്തും. അവര്‍ ആയുധം താഴെ വച്ചാല്‍ ഇവിടെ സമാധാനമുണ്ടാകും. ഹസന്‍ നെഹോം പറഞ്ഞു. 

Related posts:

Leave a Reply

Your email address will not be published.