എലിസബത്ത് രാജ്ഞിയുടെ കസിന്റെ ബംഗ്ലാവ് വില്‍പനയ്ക്ക്, വില 4.75 മില്ല്യണ്‍ പൗണ്ട്
1 min readഅന്തരിച്ച എലിസബത്ത് രാജ്ഞിയുടെ കസിന്റെ ബംഗ്ലാവ് വില്‍പനയ്ക്ക്. 436 വര്‍ഷമാണ് ഇതിന്റെ പഴക്കം. രാജ്ഞിയുടെ ഫസ്റ്റ് കസിന്‍ ആയ ഡ്യൂക്ക് ഓഫ് ഗ്ലൗസെസ്റ്ററിന്റേതാണ് ബംഗ്ലാവ്. 4.75 മില്ല്യണ്‍ പൗണ്ടിനാണ് ബംഗ്ലാവ് വില്‍പനയ്ക്ക് വച്ചിരിക്കുന്നത്. നോര്‍ത്താംപ്ടണ്‍ഷയറിലെ ബാണ്‍വെല്‍ മാനറിലുള്ള വീട്ടില്‍ 40 മുറികളാണ് ഉള്ളത്. അതില്‍ നാല് റിസപ്ഷന്‍ റൂമുകളും എട്ട് കിടപ്പുമുറികളും ആറ് ബാത്ത്‌റൂമുകളും അടങ്ങിയിരിക്കുന്നു എന്നും പറയുന്നു.
ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ ആദ്യത്തെ കസിന്‍ റിച്ചാര്‍ഡ് രാജകുമാരന്‍ തൊണ്ണൂറുകളുടെ പകുതി വരെ ഡച്ചസ് ഓഫ് ഗ്ലൗസെസ്റ്റര്‍ ബിര്‍ഗിറ്റ് വാന്‍ ഡ്യൂര്‍സിനൊപ്പം ഇവിടെ താമസിച്ചിരുന്നു. പിന്നീട്, അവര്‍ക്ക് അവിടെ താമസിക്കാനായില്ല എന്ന് പറയുന്നു. അങ്ങനെ അവര്‍ അവിടെ നിന്നും ഇറങ്ങുകയായിരുന്നു.
ശേഷം, അവര്‍ ഔദ്യോഗികമായി ഇത് ഒരു ആന്റിക്‌സ് ഫേമിന് കൈമാറുകയും കെനിംഗ്സ്റ്റണ്‍ പാലസിലെ ഒരു അപാര്‍ട്‌മെന്റിലേക്ക് താമസം മാറുകയും ചെയ്തു. ഏതായാലും പിന്നീടും ഈ ബംഗ്ലാവ് പല കൈ മറിഞ്ഞുപോയി. എന്നാല്‍, 25 വര്‍ഷങ്ങള്‍ക്ക് ശേഷം ഇത് കുടുംബത്തിലേക്ക് തന്നെ തിരികെ എത്തി. അലീസ് രാജകുമാരിയുടെ ഭര്‍ത്താവ് പ്രിന്‍സ് രാജകുമാരന്‍ £37,000 ത്തിന് ഇത് വാങ്ങുകയായിരുന്നു.
ഈ മാസം ആദ്യം വീട്ടിലെ വിവിധ ശില്‍പങ്ങളും ഫര്‍ണിച്ചറുകളും അടക്കമുള്ള വസ്തുക്കള്‍ ലേലത്തില്‍ വിറ്റിരുന്നു. 1.1 മില്ല്യണ്‍ പൗണ്ടിനും 1.7 മില്ല്യണ്‍ പൗണ്ടിനും ഇടയിലായിരുന്നു ഇവയുടെ വില. ജോര്‍ജ്ജ് മൂന്നാമന്റെ ഒരു രൂപം, 19 ാം നൂറ്റാണ്ടില്‍ നിന്നുമുള്ള ഒരു ഇറ്റാലിയന്‍ മാര്‍ബിള്‍ സ്മാരക സ്തംഭം എന്നിവയെല്ലാം ഇതില്‍ പെടുന്നു.
ഏതായാലും, ഏറെ ചരിത്രപ്രാധാന്യമുള്ള ബംഗ്ലാവാണ് നിലവില്‍ വില്‍പനയ്‌ക്കെത്തിയിരിക്കുന്നത് എന്ന് പറയുന്നു.