സം​യു​ക്ത സൈ​നി​ക​മേ​ധാ​വി​യാ​യി ല​ഫ്റ്റ​ന​ന്‍റ് ജ​ന​റ​ൽ അ​നി​ൽ ചൗ​ഹാ​ൻ ചു​മ​ത​ല​യേ​റ്റു

1 min read

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ ര​ണ്ടാ​മ​ത് സം​യു​ക്ത സൈ​നി​ക​മേ​ധാ​വി​യാ​യി ല​ഫ്റ്റ​ന​ന്‍റ് ജ​ന​റ​ൽ അ​നി​ൽ ചൗ​ഹാ​ൻ ചു​മ​ത​ല​യേ​റ്റു. ഡ​ൽ​ഹി​യി​ലെ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് ല​ഫ്. ജ​ന​റ​ല്‍ അ​നി​ല്‍ ചൗ​ഹാ​ന്‍ ചു​മ​ത​ല ഏ​റ്റെ​ടു​ത്ത​ത്.

ദേ​ശീ​യ യു​ദ്ധ സ്മാ​ര​ക​ത്തി​ൽ പു​ഷ്പ​ച​ക്രം അ‌​ർ​പ്പി​ച്ച ശേ​ഷ​മാ​ണ് ജ​ന​റ​ൽ ചൗ​ഹാ​ൻ ചു​മ​ത​ല​യേ​റ്റ​ത്. ആ​ദ്യ മേ​ധാ​വി ജ​ന​റ​ൽ ബി​പി​ൻ റാ​വ​ത്തി​ന്‍റെ മ​ര​ണ​ത്തി​ന് ഒ​ൻ​പ​തു മാ​സ​ത്തി​നു ശേ​ഷം ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​ണ് അ​ദ്ദേ​ഹ​ത്തെ സം​യു​ക്ത സൈ​നി​ക മേ​ധാ​വി​യാ​യി നി​യ​മി​ച്ച​ത്.

സി​ഡി​എ​സി​നൊ​പ്പം സൈ​നി​ക​കാ​ര്യ സെ​ക്ര​ട്ട​റി പ​ദ​വി​യും ല​ഫ്. ജ​ന​റ​ല്‍ അ​നി​ല്‍ ചൗ​ഹാ​ന്‍ വ​ഹി​ക്കും. 11-ാം ഗൂ​ർ​ഖ റൈ​ഫി​ൾ​സി​ൽ 1981ലാ​ണ് അ​നി​ൽ ചൗ​ഹാ​ൻ സൈ​നി​ക​സേ​വ​നം ആ​രം​ഭി​ച്ച​ത്. ജ​മ്മു കാ​ഷ്മീ​രി​ലെ ഭീ​ക​ര​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലെ സൈ​നി​ക​ന​ട​പ​ടി​ക​ൾ​ക്കും നേ​തൃ​ത്വം വ​ഹി​ച്ചി​രു​ന്നു. ഇ​ന്ത്യ​ൻ സൈ​ന്യ​ത്തി​ന്‍റെ ഉ​പ​മേ​ധാ​വി​യാ​യും കി​ഴ​ക്ക​ൻ സൈ​നി​ക ക​മാ​ൻ​ഡി​ന്‍റെ മേ​ധാ​വി​യാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. 2021 മേ​യി​ലാ​ണ് വി​ര​മി​ച്ച​ത്. പ​രം വി​ശി​ഷ്ട സേ​വാ മെ​ഡ​ൽ, ഉ​ത്ത​മ യു​ദ്ധ് സേ​വാ മെ​ഡ​ൽ തു​ട​ങ്ങി​യ സൈ​നി​ക ബ​ഹു​മ​തി​ക​ൾ നേ​ടി​യി​ട്ടു​ണ്ട്.

Related posts:

Leave a Reply

Your email address will not be published.