വിദ്യാര്‍ഥിനികളെ അശ്ലീല വീഡിയോ കാണിച്ചു; അധ്യാപകന് നാട്ടുകാരുടെ മര്‍ദ്ദനം
1 min read
റാഞ്ചി: വിദ്യാര്‍ഥിനികളെ അശ്ലീല വീഡിയോ കാണിച്ച അധ്യാപകന് നാട്ടുകാരുടെ മർദനം. ജാര്‍ഖണ്ഡില്‍ പശ്ചിമ സിംഗ്ഭും ജില്ലയിലാണ് സംഭവം. അധ്യാപകന് ക്ലാസ് മുറിയില്‍ വച്ച് വിദ്യാർഥിനികളെ അശ്ലീല വീഡിയോ കാണിക്കുകയും മോശമായി സ്പര്‍ശിച്ചുവെന്നുമാണ് പരാതി.
നൊമുണ്ടി ബ്ലോക്കിലെ മിഡിൽ സ്കൂളിലെ ആറ് വിദ്യാർഥിനികളാണ് സംഭവത്തെക്കുറിച്ച് മാതാപിതാക്കളെ അറിയിച്ചത്. തുടർന്ന് ഇവർ പോലീസിൽ പരാതി നൽകുകയും ചെയ്തു. എന്നാൽ പോലീസിന്റെ ഭാഗത്ത് നിന്നും നടപടിയൊന്നും ഉണ്ടാകാത്ത സാഹചര്യത്തിൽ നാട്ടുകാർ യോഗം ചേർന്ന് ഇയാളെ ശിക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു.
പ്രതിഷേധവുമായി സ്കൂളിലെത്തിയ ജനക്കൂട്ടം ഇയാളുടെ മുഖത്ത് മഷി എറിയുകയും ചെരിപ്പ് മാല കഴുത്തില്‍ അണിയിക്കുകയും ചെയ്തു. സംഭവമറിഞ്ഞെത്തെിയ പോലീസ് ഇയാളെ ജനക്കൂട്ടത്തിന്റെ പിടിയിൽ നിന്നും രക്ഷപെടുത്തി ഔട്ട്പോസ്റ്റിലെത്തിച്ചു. എന്നാൽ ജനക്കൂട്ടം പ്രതിഷേധവുമായി ഇവിടെയുമെത്തി. സംഭവത്തിൽ അന്വേഷണം നടത്തുകയാണെന്ന് പോലീസ് അറിയിച്ചു.