അശോക് ഗെലോട്ട് പാര്‍ട്ടിയെ അപമാനിച്ചു; ഗെലോട്ടിനെ മാറ്റണമെന്ന് കോണ്‍ഗ്രസില്‍ നിന്നും ആവശ്യം

1 min read

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനാര്‍ഥിയായിരിക്കെ മുഖ്യമന്ത്രി അശോക് ഗെലോട്ട് പാര്‍ട്ടിയെ അപമാനിച്ചെന്ന ആരോപണവുമായി ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ രംഗത്ത്. എഐസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്ന് ഗെലോട്ടിനെ മാറ്റണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. സെപ്തംബർ 28-നോ 29-നോ പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് ഗെഹ്‌ലോട്ട് നാമനിർദേശ പത്രിക സമർപ്പിച്ചേക്കുമെന്നാണ് കരുതുന്നത്. ഗെഹ്‌ലോട്ട് ആഭ്യന്തര തെരഞ്ഞെടുപ്പിൽ മത്സരിക്കുകയാണെങ്കിൽ എതിരാളികള്‍ രാജസ്ഥാനിലെ കലാപം ഉയർത്തിക്കാട്ടിയേക്കും. ഐക്യത്തിന്റെ പാത തെളിയിക്കേണ്ട നിയുക്ത പ്രസിഡന്റിന് ചേർന്ന നയമാണോ ഇതെന്നാണ് ഉയരുന്ന ചോദ്യം.

രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ അധികാര വടംവലി സങ്കീര്‍ണമായതോടെ പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നത് നീട്ടുന്നതും ആലോചനയിലുണ്ട്. എ.ഐ.സി.സി പ്രസിഡന്റ് തിരഞ്ഞെടുപ്പിനുശേഷം നിയമസഭാകക്ഷിയോഗം വിളിക്കാനാണ് നീക്കം. എ.ഐ.സി.സി പ്രസിഡന്റ് തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്ന അടുത്തമാസം 19നുശേഷം എം.എല്‍.എമാര്‍ സോണിയ ഗാന്ധിയെ കണ്ടേക്കും.

ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനും അടുത്ത എ ഐ സി സി അധ്യക്ഷനാവാന്‍ പോവുന്ന നേതാവുമായ ഗെലോട്ട് തന്നെ നയിച്ച അപ്രതീക്ഷിത സംഭവം പാർട്ടിക്കുള്ളിലെ എല്ലാവരെയും അമ്പരപ്പിച്ചിട്ടുണ്ട്. പാർട്ടി താല്‍പര്യങ്ങളെ മറികടന്ന് സ്വന്തം താല്‍പര്യം മുന്‍നിർത്തി വിമത നീക്കം നടത്തുന്ന ഗെലോട്ട് ഐ എ സി സി അധ്യക്ഷ സ്ഥാനത്ത് എത്തിയാല്‍ പാർട്ടി രക്ഷപ്പെടുമോയെന്നാണ് കോണ്‍ഗ്രസിലെ സംസാരം. വിമത നീക്കം എ ഐ സി സി അധ്യക്ഷ തിരഞ്ഞെടുപ്പില്‍ കരി നിഴല്‍ വീഴ്ത്തി.എ ഐ സി സി നേതാക്കൾ ഗാന്ധി ഇതര പാർട്ടി തലവന്‍ എന്ന ആലോചന തുടങ്ങിയപ്പോള്‍ തന്നെ ഉയർന്നുവന്ന പേരായിരുന്നു ഗെലോട്ടിന്റേത്. വിശ്വസ്തത, ഉന്നതി, വ്യക്തിത്വം, സംഘടനാ, രാഷ്ട്രീയ അഭിരുചി എന്നിവയായിരുന്നു ഗെലോട്ടിന്റെ അനുകൂല ഘടകം. എല്ലാം വിമത നീക്കത്തോടെ കരിനിഴലിലായിരിക്കുകയാണ്.

Related posts:

Leave a Reply

Your email address will not be published.