നേതാക്കള്‍ ഒളിവില്‍ തന്നെ; പോ​പ്പു​ല​ര്‍​ഫ്ര​ണ്ട് നേ​താ​ക്ക​ള്‍​ക്കെ​തി​രെ ലു​ക്ക് ഔ​ട്ട് നോ​ട്ടീസ്​

1 min read

കൊ​ച്ചി: ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന പോ​പ്പു​ല​ര്‍​ഫ്ര​ണ്ട് നേ​താ​ക്ക​ള്‍​ക്കെ​തി​രെ ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് വരും. ഒളിവില്‍ തുടരുന്ന നേതാക്കള്‍ക്ക് എതിരെ ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ക്കാ​നൊ​രു​ങ്ങുകയാണ് എ​ന്‍​ഐ​എ. സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ബ്ദു​ള്‍ സ​ത്താ​ര്‍, സെ​ക്ര​ട്ട​റി സി​എ റൗ​ഫ് എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കു​ക. തീവ്രവാദ പ്രവർത്തനത്തിന് കേരളത്തിൽ റജിസ്റ്റർ ചെയ്ത കേസിലെ മൂന്നാം പ്രതിയാണ് ഒളിവിൽ കഴിയുന്ന പിഎഫ്ഐ സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൾ സത്താർ. കേസിലെ 12 ആം പ്രതിയാണ് സംസ്ഥാന സെക്രട്ടറി സിഎ റൗഫ്. ഇരുവരും കഴിഞ്ഞ ദിവസത്തെ മിന്നൽ പരിശോധനയ്ക്കിടയിൽ ഒളിവിൽപോകുകയായിരുന്നു.

കൊല്ലം കരുനാഗപ്പള്ളി സ്വദേശിയാണ് അബ്ദുൾ സത്താർ, റൗഫ് പാലക്കാട് പട്ടാമ്പി ന്പി സ്വദേശിയും. നേതാക്കൾ കൂട്ടത്തോടെ അറസ്റ്റിലായപ്പോൾ കേരളത്തിലെ സംഘടനാ പ്രവർത്തനത്തിന് ചുക്കാൻ പിടിക്കുന്നതിനാണ് നേതാക്കൾ ഒളിവിൽപോയതെന്നും ഒളിവിലിരുന്നാണ് എൻഐഎ റെയ്ഡിനെതിരെ ഹർത്താലിന് ആഹ്വാനം ചെയ്തതെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു. എൻഐഎ ഓഫീസിൽ പ്രതികൾ കീഴടങ്ങാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് അറസ്റ്റ് വാറണ്ടും ലുക്ക് ഒട്ട് നോട്ടീസും പുറപ്പെടുവിക്കാൻ എൻഐഎ ശ്രമം തുടങ്ങിയത്.

വ്യാ​ഴാ​ഴ്ച ന​ട​ന്ന മി​ന്ന​ല്‍ റെ​യ്ഡി​നി​ടെ ഒ​ളി​വി​ല്‍ പോ​യ ഇ​രു​വ​രും ചേ​ര്‍​ന്നാ​ണ് സം​സ്ഥാ​ന​ത്ത് ഹ​ര്‍​ത്താ​ലി​ന് ആ​ഹ്വാ​നം ചെ​യ്ത​തെ​ന്ന് എ​ന്‍​ഐ​എ വ്യ​ക്ത​മാ​ക്കി. ഇ​വ​ര്‍​ക്കെ​തി​രെ കൊ​ച്ചി എ​ന്‍​ഐ​എ കോ​ട​തി​യി​ല്‍ ഹ​ര്‍​ജി ന​ല്‍​കും. രാ​ജ്യ​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​തി​ന​ലും ഭീ​ക​ര​സം​ഘ​ട​ന​ങ്ങ​ളി​ലേ​യ്ക്ക് യു​വാ​ക്ക​ളെ ആ​ക​ര്‍​ഷി​ച്ച​തി​ലും ഇ​രു​വ​ര്‍​ക്കും പ​ങ്കു​ണ്ടെ​ന്നു എ​ന്‍​ഐ​എ അ​റി​യി​ച്ചു.

Related posts:

Leave a Reply

Your email address will not be published.