കണ്ണൂരില്‍ മത്സ്യബന്ധനതോണി മറഞ്ഞ് ഒരാൾ മരിച്ചു; രണ്ടുപേരെ കാണാതായി
1 min read
കണ്ണൂർ: മത്സ്യബന്ധനത്തിന് പോയ തോണി മറഞ്ഞ് ഒരാൾ മരിച്ചു. രണ്ടുപേരെ കാണാതായി. അത്താഴക്കുന്ന് കല്ല് കെട്ട് ചിറ സ്വദേശി റമീസാണ് മരിച്ചത്. റമീസിന്റെ മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
സഹദ്, അഷീർ ടി കെ എന്നിവരെയാണ് കാണാതായത്. ഇവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. ഞായറാഴ്ച രാത്രിയാണ് മൂവരും പുല്ലുപ്പികടവ് പുഴയിൽ മത്സ്യബന്ധനത്തിന് പോയത്.