അമ്മയെയും മകളെയും വീട്ടില്‍ കയറി കുത്തി, പ്രതി കീഴടങ്ങി, അക്രമണം പ്രണയ നൈരാശ്യത്താല്‍
1 min readകണ്ണൂര്‍ : അമ്മയെയും മകളെയും വീട്ടില്‍ കയറി കുത്തി പരിക്കേല്‍പ്പിച്ച കേസിലെ പ്രതി പൊലീസില്‍ കീഴടങ്ങി. കണ്ണൂര്‍ ചെറുകല്ലായി സ്വദേശി ജിനീഷാണ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. ന്യൂമാഹിയില്‍ ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം. ഉസ്സന്‍ മൊട്ട എം എന്‍ ഹൗസില്‍ ഇന്ദുലേഖ, മകള്‍ പൂജ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
രാത്രിയോടെ വീട്ടിലേക്ക് ഓടിക്കയറിയ യുവാവ് ആദ്യം അമ്മയെയും പിന്നാലെ മകളെയും കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. രണ്ട് പേരും തലശ്ശേരിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രണയ നൈരാശ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം. നിരന്തരം പുറകെ നടന്നും ശല്യം ചെയ്തും ജിനേഷ് പെണ്‍കുട്ടിയെ ബുദ്ധിമുട്ടിച്ചിരുന്നുവെന്ന് പെണ്‍കുട്ടിയുടെ അമ്മ ഇന്ദുലേഖ പറഞ്ഞു. കൊല്ലാന്‍ വേണ്ടി തന്നെയായിരുന്നു ജിനേഷ് വീട്ടിലെത്തിയതെന്നും അവര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നിരന്തരം ശല്യം ചെയ്തും പുറകെ നടന്നും ജിനേഷ് പെണ്‍കുട്ടിയെ ബുദ്ധിമുട്ടിച്ചിരുന്നുവെന്നാണ് പൊലീസിനും ലഭിച്ച വിവരം. തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന അമ്മയുടേയും മകളുടേയും ആരോഗ്യനില