ഇരട്ട നരബലിക്കേസ്: ചോദ്യം ചെയ്യലും തെളിവെടുപ്പും തുടരുന്നു, കൂടുതല്‍ ഇരകളുണ്ടോയെന്നും അന്വേഷണം
1 min readപത്തനംതിട്ട : ഇലന്തൂര്‍ ഇരട്ട നരബലി കേസില്‍ പ്രതികളുടെ ചോദ്യം ചെയ്യല്‍ തുടരുന്നു. എറണാകുളം പൊലീസ് ക്ലബ്ബിലാണ് ചോദ്യം ചെയ്യല്‍. മുഖ്യ പ്രതി മുഹമ്മദ് ഷാഫിയെ കൊല്ലപ്പെട്ട പത്മയുടെ സ്വര്‍ണം പണയം വച്ച സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെത്തി ഇന്ന് തെളിവെടുക്കും. പത്മയുടെ 39 ഗ്രാം സ്വര്‍ണം പണയം വച്ച് ഷാഫി ഒരു ലക്ഷത്തി പതിനായിരം രൂപ തട്ടിയെടുത്തിരുന്നു.
രണ്ടാം പ്രതി ലൈല, മൂന്നാം പ്രതി ഭഗവല്‍ സിംഗ് എന്നിവരുടെ തെളിവെടുപ്പിന്റെ കാര്യത്തില്‍ അന്വേഷണ സംഘം ഇന്ന് തീരുമാനം എടുക്കും. ചോദ്യം ചെയ്യലിന്റെ പുരോഗതിയ്ക്കാകും തെളിവെടുപ്പെന്ന് അന്വേഷണ സംഘം അറിയിച്ചിരുന്നു. കൂടുതല്‍ സ്ത്രീകളെ ഷാഫി ഇരകളാക്കിയിരുന്നോ എന്നും അന്വേഷണ സംഘം തേടുന്നുണ്ട്