സിംഗിള്‍ ഡ്യൂട്ടിക്കെതിരെ കോണ്‍ഗ്രസ് അനുകൂല യൂണിയന്‍ പണിമുടക്ക് നാളെ മുതല്‍,
1 min readതിരുവനന്തപുരം : കെഎസ്ആര്‍ടിസിയില്‍ ആഴ്ചയില്‍ 6 ദിവസം സിംഗിള്‍ ഡ്യൂട്ടി നടപ്പിലാക്കുന്നതിനെതിരെ കോണ്‍ഗ്രസ് അനുകൂല ടി ഡി എഫ് യൂണിയന്‍ നാളെ മുതല്‍ പണിമുടക്കും. തുടക്കത്തില്‍ പാറശാല ഡിപ്പോയില്‍ മാത്രം സിംഗിള്‍ ഡ്യൂട്ടി വരുന്നത്. നേര്‍ത്തെ 8 ഡിപ്പോയില്‍ നടപ്പിലാക്കാനായിരുന്നു തീരുമാനമെങ്കിലും ഷെഡ്യൂള്‍ തയ്യാറാക്കിയതില്‍ അപാകതകള്‍ യൂണിയനുകള്‍ ചൂണ്ടിക്കാട്ടിയതോടെയാണ് തീരുമാനം മാറ്റിയത്. സി ഐ ടി യു ഇത് അംഗീകരിച്ചു. തീരുമാനത്തെ അംഗീകരിച്ചെങ്കിലും 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി അംഗീകരിക്കില്ലെന്ന് ബിഎംഎസ് വ്യക്തമാക്കി. പണിമുടക്കുന്നവരെ നേരിടാന്‍ ഡയസ്‌നോണ്‍ ബാധകമാക്കും. സെപ്റ്റംബര്‍ മാസത്തെ ശമ്പളം തടയുമെന്നും മാനേജ്‌മെമെന്റ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.