ഹിമാചലില്‍ അപ്രതീക്ഷിതമായ ഉരുള്‍പ്പൊട്ടല്‍, കുന്നിടിഞ്ഞ് വാഹനങ്ങള്‍ക്ക് മുന്നിലേക്ക് വീണു
1 min readരുദ്രപ്രയാഗ്: ഹിമാചലില്‍ അപ്രതീക്ഷിതമായ ഉരുള്‍പ്പൊട്ടലില്‍. രുദ്രപയാഗിലാണ് ഉരുള്‍പ്പൊട്ടലുണ്ടായിരിക്കുന്നത്. ദേശീയ പാത ഒന്നാകെ കല്ലും മണ്ണും പാറകഷ്ണങ്ങള്‍ കൊണ്ട് മൂടിയിരിക്കുകയാണ്. പാത 109ല്‍ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. കുന്നിടിഞ്ഞ് വാഹനങ്ങള്‍ക്ക് മുന്നിലേക്ക് വീഴുകയായിരുന്നു.
തര്‍സാലി ഗ്രാമത്തിന് സമീപമാണ് സംഭവം നടന്നത്. രണ്ട് വശത്തും വാഹനങ്ങളുടെ നീണ്ട നിരയാണ്. ഒട്ടും പ്രതീക്ഷിക്കാതെയായിരുന്നു സംഭവം നടന്നത്. ആര്‍ക്കും അപകടമില്ലെന്നാണ് റിപ്പോര്‍ട്ട്. മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കുന്നിടിഞ്ഞ് വീഴുന്നതിന് മുമ്പ് തന്നെ പ്രദേശവാസികള്‍ യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
നാട്ടുകാരുടെ ഇടപെടലിനെ തുടര്‍ന്നാണ് വന്‍ ദുരന്തം ഒഴിവായത്. ഇതൊന്നും അറിയാതെ വാഹനങ്ങള്‍ വന്നിരുന്നെങ്കില്‍ വലിയ അപകടങ്ങള്‍ ഉണ്ടാവുമായിരുന്നു. അതേസമയം റോഡിലെ തടസ്സങ്ങള്‍ എല്ലാം ഇപ്പോള്‍ മാറ്റിയിട്ടുണ്ട്. ഹൈവേയിലൂടെ വാഹനങ്ങള്‍ ഓടി തുടങ്ങിയതായി ജില്ലാ മജിസ്‌ട്രേറ്റ് മയൂര്‍ ദീക്ഷിത് അറിയിച്ചു.
സുരക്ഷിത സ്ഥാനത്തായിരുന്നു യാത്രക്കാരെല്ലാം ഉണ്ടായിരുന്നത്. ഇവിടെയുള്ള കല്ലും മണ്ണും അടക്കം മാറ്റിയാല്‍, എല്ലാ വാഹനങ്ങള്‍ക്കും പോകാമെന്നും ദീക്ഷിത് പറഞ്ഞു. ഇതിനിടെ തീര്‍ത്ഥാടനത്തിനായി കേദാര്‍നാഥിലേക്ക് പോയവരെ തടഞ്ഞിട്ടുണ്ട്. രുദ്രപ്രയാഗ്, തില്‍വാരം, അഗസ്ത്യമുനി, ഗുപ്ത്കാശി, എന്നിവിടങ്ങളില്‍ വെച്ചാണ് തടഞ്ഞത്. സോനപ്രയാഗില്‍ നിന്ന് മടങ്ങുന്നവരെ സിതാപൂര്‍ അടക്കമുള്ള ഇടങ്ങളില്‍ വെച്ചാണ് തടഞ്ഞത്.