ബിജെപിയിലേക്ക് ഇല്ല; പുതിയ പാർട്ടി രൂപീകരിക്കുമെന്ന് ഗുലാം നബി ആസാദ്

1 min read

ന്യൂഡൽഹി: പുതിയ പാർട്ടി രൂപീകരിക്കുമെന്ന് ഗുലാം നബി ആസാദ്. കോൺഗ്രസിൽനിന്ന് രാജിവച്ചതിനുപിന്നാലെയാണ് ആസാദിന്റെ വെളിപ്പെടുത്തല്‍. ബിജെപിയിലേക്കുപോകുമെന്ന അഭ്യൂഹങ്ങൾ തള്ളിക്കളഞ്ഞുകൊണ്ടാണ് അദ്ദേഹം പുതിയ പാർട്ടി രൂപീകരിക്കുമെന്ന് അറിയിച്ചത്.

‘‘ഞാൻ ജമ്മു കശ്മീരിലേക്കു പോകും. സംസ്ഥാനത്ത് എന്റെ സ്വന്തം പാർട്ടിയുണ്ടാക്കും. പിന്നീട് അതിന്റെ ദേശീയ സാധ്യതകളെക്കുറിച്ച് പരിശോധിക്കും’’ – ആസാദിനെ ഉദ്ധരിച്ച് ദേശീയമാധ്യമം റിപ്പോർട്ട് ചെയ്തു. ഈ വർഷം അവസാനത്തേക്ക് ജമ്മു കശ്മീരിൽ തിരഞ്ഞെടുപ്പ് നടക്കും. മേഖലയിൽ തന്റെ സാന്നിധ്യം ഉറപ്പാക്കാനാണ് ആസാദിന്റെ നീക്കമെന്ന് അദ്ദേഹത്തോട് അടുത്തവൃത്തങ്ങൾ പറയുന്നു.

Related posts:

Leave a Reply

Your email address will not be published.