വിദ്യാര്‍ഥിനികളെ ജീപ്പില്‍ അതിസാഹസികമായി നിര്‍ത്തി കൊണ്ടുപോയി
1 min readകല്‍പറ്റ: വയനാട് അമ്പലവയലില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ജീപ്പില്‍ അതിസാഹസികമായി നിര്‍ത്തി കൊണ്ടുപോകുന്നതിന്റെ വിഡിയോ പുറത്തുവന്നു. വ്യാഴാഴ്ച വൈകിട്ട് സ്‌കൂള്‍ കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വിദ്യാര്‍ഥിനികളെയാണ് ജീപ്പില്‍ യാത്ര ചെയ്യിപ്പിച്ചത്. ജീപ്പിനു പുറകില്‍ മൂന്നു വിദ്യാര്‍ഥിനികള്‍ തൂങ്ങിനില്‍ക്കുന്നത് വിഡിയോയില്‍ കാണാം.
വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനു പിന്നാലെ ജീപ്പ് മോട്ടര്‍ വാഹനവകുപ്പ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ച ബത്തേരി ആര്‍ടിഒ, രേഖകള്‍ പരിശോധിച്ച് തുടര്‍നടപടിയെടുക്കുമെന്ന് അറിയിച്ചു.