‘ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ടി’; പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് ഗുലാം നബി ആസാദ്
1 min readശ്രീനഗര്‍: ഗുലാം നബി ആസാദ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ടി എന്നാണ് പാര്‍ട്ടിയുടെ പേര്. പാര്‍ട്ടിയുടെ പേര് ജനാധിപത്യപരവും സമാധാനപരവും സ്വാതന്ത്രവുമാണെന്നായിരുന്നു ഞങ്ങളുടെ ആവശ്യം.
പാര്‍ട്ടിക്ക് പേര് നല്‍കാനായി ഉറുദുവിലും സംസ്‌കൃതത്തിലുമായി 1500ഓളം നിര്‍ദേശങ്ങള്‍ തനിക്ക് ലഭിച്ചുവെന്നും അതില്‍ നിന്നാണ് ഈ പേര് തിരഞ്ഞെടുത്തതെന്നും ശ്രീനഗറില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഗുലാം നബി ആസാദ് വ്യക്തമാക്കി.
ഒരു മാസം മുന്‍പാണ് ഗുലാം നബി ആസാദ് കോണ്‍ഗ്രസ് വിട്ടത്. കോൺഗ്രസ് വിട്ടതിന് ശേഷം ജമ്മുവിൽ നടന്ന ആദ്യ പൊതുയോഗത്തിൽ, സമ്പൂർണ സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. 2005 മുതൽ 2008 വരെ ഗുലാം നബി ആസാദ് ജമ്മു കശ്മീർ മുഖ്യമന്ത്രിയായിരുന്നു.