മോന്‍സന്‍ ജയിലില്‍ തന്നെ; പോക്സോ കേസില്‍ ജാമ്യം നിഷേധിച്ച് സുപ്രീംകോടതി

1 min read

ന്യൂഡൽഹി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സന്‍ മാവുങ്കലിന് ജാമ്യമില്ല. പോക്സോ ഉള്‍പ്പെടെ മൂന്ന് പീഡനക്കേസുകളാണ് മോൻസനെതിരെ ഉള്ളത്. ആരോപണങ്ങള്‍ ഗൗരവമേറിയതാണെന്ന് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ മാതാവും സഹോദരനും മോന്‍സന്‍ മാവുങ്കലിന്‍റെ ജീവനക്കാരായിരുന്നു.

പെണ്‍കുട്ടിയെ മോന്‍സന്‍ നിരന്തരം പീഡനത്തിനിരയാക്കിയെന്നും കോടതി ചൂണ്ടിക്കാട്ടി. കോടതി പരാമര്‍ശങ്ങളെ തുടര്‍ന്ന് മോൻസൻ മാവുങ്കല്‍ ജാമ്യഹര്‍ജി പിന്‍വലിച്ചു. കേരള ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് മോന്‍സൻ സുപ്രീം കോടതിയെ സമീപിച്ചത്. പീഡന കേസുകള്‍ ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചതാണെന്നും ഇതിന് പിന്നിൽ കേരള സർക്കാരിൽ ഉന്നത സ്വാധീനമുള്ള വിഐപി വനിതയാണെന്നും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അപ്പീൽ ഹർജിയിൽ മോൻസൻ മാവുങ്കൽ ആരോപിച്ചിരുന്നു. പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളില്‍ ജാമ്യം ലഭിക്കാനുള്ള സാധ്യത മുന്നിൽ കണ്ട്, തന്നെ ജയിലിനുള്ളില്‍ തന്നെ കിടത്താന്‍ ഉന്നത തലത്തിൽ ഗൂഢാലോചന നടക്കുന്നുവെന്നാണ് മോൻസന്റെ വാദം.

താൻ ജീവനക്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടില്ലെന്നും അവര്‍ കോടതിയില്‍ നല്‍കിയ മൊഴിയില്‍ പൊരുത്തക്കേടുണ്ടെന്നും ചൂണ്ടിക്കാട്ടി ചില രേഖകളും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. പോക്‌സോ കേസിലെ അതിജീവിതയുടെ വിസ്താരം പൂര്‍ത്തിയായിട്ടുണ്ട്. കേസില്‍ ഇനി പെണ്‍കുട്ടിയുടെ സഹോദരന്റെയും ഭാര്യയുടെയും വിസ്താരമാണ് പൂര്‍ത്തിയാകേണ്ടത്. ഇരുവരും വിദേശത്താണ്. അതുകൊണ്ട് തന്നെ വിസ്താരം നീണ്ടുപോകാനാണ് സാധ്യത. ഈ സാഹചര്യത്തിൽ തനിക്ക് ജാമ്യം അനുവദിക്കണമെന്നാണ് മോന്‍സൻ സുപ്രീം കോടതിയില്‍ സമർപ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.

വ്യാജ പുരാവസ്തുക്കളുടെ പേരിൽ വൻ സാമ്പത്തിക തട്ടിപ്പു നടത്തിയെന്ന കേസിൽ മോൻസൻ മാവുങ്കൽ 2021 സെപ്റ്റംബർ 25ന് അറസ്റ്റിലായതോടെയാണ് ലൈംഗിക പീഡനം പുറത്തു വന്നത്. മോൻസന്റെ ​കൈയിൽ നിന്ന് പിടിച്ചെടുത്തവയിൽ ഒ​രു കു​ന്ത​വും പു​രാ​ത​ന നാ​ണ​യ​ങ്ങ​ളും സം​ഗീ​ത ഉ​പ​ക​ര​ണ​ങ്ങ​ളും അ​ട​ക്കം ഏ​ക​ദേ​ശം 15 വ​സ്തു​ക്ക​ൾ​ക്ക്​​​ മാ​ത്ര​മാ​ണ്​ യ​ഥാ​ർ​ഥ​ത്തി​ൽ പു​രാ​വ​സ്തു​മൂ​ല്യ​മു​ള്ള​തെ​ന്ന്​ കേ​ന്ദ്ര പു​രാ​വ​സ്തു വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു.

ശ്രീ​കൃ​ഷ്​​ണ​ന്‍റെ വെ​ണ്ണ​ക്കു​ടം, മോ​ശ​യു​ടെ അം​ശ​വ​ടി, യൂ​ദാ​സി​ന്​ ല​ഭി​ച്ച വെ​ള്ളി​ക്കാ​ശ് തു​ട​ങ്ങി യ​ഥാ​ർ​ഥ വ​സ്തു​ക്ക​ളെ​ന്ന്​​ തെ​റ്റി​ദ്ധ​രി​പ്പി​ച്ച്​ മോ​ൻ​സ​ൺ പ​ല​രെ​യും ക​ബ​ളി​പ്പി​ച്ച​താ​യാ​ണ്​ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യ​ത്.

Related posts:

Leave a Reply

Your email address will not be published.