കിലോക്ക് വെറും 50 പൈസ; ഉള്ളിയും വെളുത്തുള്ളിയും നദിയിലെറിഞ്ഞും റോഡിലുപേക്ഷിച്ചും കര്‍ഷകര്‍

1 min read

ദില്ലി: വെളുത്തുള്ളി, ഉള്ളി എന്നിവയുടെ വില കിലോക്ക് 50 പൈസലിയേക്ക് താഴ്ന്നതോടെ ഉല്‍പ്പങ്ങള്‍ ഉപേക്ഷിച്ച് കര്‍ഷകര്‍. മധ്യപ്രദേശിലെ കര്‍ഷകരാണ് ഉല്‍പന്നങ്ങള്‍ റോഡില്‍ ഉപേക്ഷിച്ചത്. വിളകള്‍ക്ക് മിനിമം താങ്ങുവില ഉറപ്പ് നല്‍കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു. കര്‍ഷകര്‍ നദികളില്‍ വെളുത്തുള്ളി വലിച്ചെറിയുന്നതും വിളകള്‍ തീയിട്ട് നശിപ്പിക്കുന്നതുമായ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു. കഴിഞ്ഞ ഒരാഴ്ചയായി, ഉള്ളി, വെളുത്തുള്ളി എന്നിവയുടെ വില മധ്യപ്രദേശില്‍ കുത്തനെ കുറയുകയാണെന്നും വ്യാവസായിക ഉല്‍പന്നങ്ങള്‍ പോലെ കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്കും വില നിശ്ചയിച്ചില്ലെങ്കില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കുമെന്നും അഗ്രികള്‍ച്ചര്‍ ഇക്കണോമിസ്റ്റും ഗവേഷകനുമായ ദേവീന്ദര്‍ ശര്‍മ്മ അഭിപ്രായപ്പെട്ടു.

രാജ്യത്തെ ഏറ്റവും വലിയ വെളുത്തുള്ളി വിപണിയായ മന്ദ്‌സൗറില്‍ കഴിഞ്ഞയാഴ്ച കര്‍ഷകര്‍ക്ക് ക്വിന്റലിന് പരമാവധി 6,665 രൂപ മുതല്‍ കുറഞ്ഞത് 100 രൂപ വരെയാണ് ലഭിച്ചത്. മറ്റ് ചില വിപണികളില്‍ കിലോയ്ക്ക് 4550 പൈസ വരെ എത്തി. ഉള്ളി കര്‍ഷകര്‍ക്ക് ക്വിന്റലിന് പരമാവധി 1,244 രൂപയും കുറഞ്ഞത് 50 രൂപയുമാണ് കര്‍ഷകര്‍ക്ക് ലഭിച്ചത്. വെളുത്തുള്ളി, ഉള്ളി വിളകളുടെ ഉല്‍പ്പാദനച്ചെലവ് പോലും ലഭിക്കുന്നില്ലെന്നും കര്‍ഷകര്‍ പറഞ്ഞു. ഉല്‍പ്പാദന ചെലവും വിലയും തമ്മിലുള്ള അന്തരം നികത്താന്‍ പ?ദ്ധതി ആരംഭിച്ചെങ്കിലും ഇപ്പോള്‍ നിശ്ചലമാണ്. 2017 മുതല്‍ കര്‍ഷകര്‍ മിനിമം താങ്ങുവിലക്കായി പ്രക്ഷോഭം നടത്തി. വിവിധ പ്രക്ഷോഭങ്ങളില്‍ ആറ് കര്‍ഷകര്‍ കൊല്ലപ്പെട്ടെങ്കിലും കര്‍ഷകരുടെ ആവശ്യം സര്‍ക്കാര്‍ പരി?ഗണിച്ചിട്ടില്ല.

രാജ്യത്ത് ഏറ്റവും കൂടുതല്‍ വെളുത്തുള്ളി ഉത്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് മധ്യപ്രദേശ്. 201112 ല്‍ 11.50 ലക്ഷം മെട്രിക് ടണ്ണില്‍ നിന്ന് 202021 ല്‍ 19.83 ലക്ഷം മെട്രിക് ടണ്ണായി ഉയര്‍ന്നു. മാല്‍വനിമാദ് മേഖലയിലാണ് ഏറ്റവും കൂടുതല്‍ വെളുത്തുള്ളി കൃഷിയുള്ളത്. വില കുത്തനെ കുറയുമ്പോള്‍ കൃത്യമായ സംഭരണ സംവിധാനമില്ലാത്തതിനാല്‍ ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞ വിലയ്ക്ക് വില്‍ക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാകുകയാണ്. ഉല്‍പാദനം നിയന്ത്രിച്ച് വില ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ‘ഒരു ജില്ല ഒരു ഉല്‍പ്പന്നം’ പദ്ധതിക്ക് കീഴില്‍ വെളുത്തുള്ളി തെരഞ്ഞെടുത്തതായി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ അറിയിച്ചിരുന്നു. രാജ്യാന്തര വിപണിയിലേക്ക് കയറ്റുമതിക്കായി സംസ്ഥാനത്തിന് പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. മന്ദ്‌സൗര്‍ വെളുത്തുള്ളിയെ ആഗോള ബ്രാന്‍ഡാക്കി മാറ്റുന്നതിനുള്ള ശ്രമങ്ങള്‍ ഉണ്ടാകണമെന്നും വെളുത്തുള്ളി സംസ്‌കരണത്തിന് ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കര്‍ഷകര്‍ നദികളില്‍ വെളുത്തുള്ളി വലിച്ചെറിയുന്നതിന്റെ വീഡിയോ കോണ്‍?ഗ്രസ് നേതാവ് കമല്‍നാഥ് പങ്കുവെച്ചു. കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശിവരാജ് സിംഗ് ചൗഹാന്‍ സര്‍ക്കാര്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് വാഗ്ദ്ധാനം ചെയ്‌തെങ്കിലും ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായമായ വില പോലും നല്‍കാന്‍ കഴിയുന്നില്ലെന്നും കര്‍ഷകരെ കടക്കെണിയിലേക്ക് തള്ളിവിടുകയാണെന്നും അദ്ദേഹം പറഞ്ഞു. മുന്‍ മുഖ്യമന്ത്രി ദിഗ്‌വിജയ സിംഗ് ചൗഹാന് കത്തെഴുതി. വിളകള്‍ക്ക് ന്യായവില ഉറപ്പാക്കാന്‍ നടപടിയെടുക്കേണ്ടത് മുഖ്യമന്ത്രിയുടെ കടമയാണെന്ന് സിംഗ് കത്തില്‍ പറഞ്ഞു.

Related posts:

Leave a Reply

Your email address will not be published.