തിരുവനന്തപുരത്ത് 17 കാരിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു.

1 min read

തിരുവനന്തപുരം: 17 വയസുകാരിയെ തട്ടികൊണ്ട് പോയി പീഡിപ്പിച്ച പ്രതി പിടിയില്‍. വെട്ടൂര്‍ വെന്നിക്കോട് കോട്ടുവിള വീട്ടില്‍ അനീഷ് എന്നു വിളിക്കുന്ന അരുണ്‍കുമാര്‍ ( 28 ) ആണ് പിടിയിലായത്. ഇക്കഴിഞ്ഞ 25ന് വര്‍ക്കല സ്വദേശിനിയായ പെണ്‍കുട്ടിയെ കാണ്മാനില്ല എന്നു കാണിച്ച് വീട്ടുകാര്‍ വര്‍ക്കല പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പെണ്‍കുട്ടിയെ പ്രണയം നടിച്ച് പ്രതി തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

ജില്ലാ പൊലീസ് മേധാവി ഡി ശില്‍പ ഐ പി എസിന്റെ നിര്‍ദ്ദേശാനുസരണം വര്‍ക്കല ഡി വൈ എസ് പി പി. നിയാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. വര്‍ക്കല എസ് എച് ഒ സനോജ് എസ് അന്വേഷിക്കുന്ന കേസില്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ രാഹുല്‍ പി ആര്‍, അസിസ്റ്റന്റ് സബ്ബ് ഇന്‍സ്‌പെക്ടര്‍ ലിജോ ടോം ജോസ്, ഷാനവാസ്, എസ് സി പി ഓ മാരായ സുര ഹേമ, ഷിജു, സി പി ഓ മാരായ പ്രശാന്തകുമാരന്‍, ഷജീര്‍, സുധീര്‍, റാം ക്രിസ്റ്റിന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Related posts:

Leave a Reply

Your email address will not be published.