പെരുമ്പാമ്പിനൊപ്പം ടിവി കാണുന്ന നാലുവയസുകാരി
1 min read
മിക്ക ആളുകള്‍ക്കും പാമ്പിനെ പേടിയായിരിക്കും. അതിനി പത്തുപന്ത്രണ്ടടി നീളമുള്ള പെരുമ്പാമ്പ് ആണെങ്കിലോ പേടി പറയുകയേ വേണ്ട അല്ലേ എന്നാല്‍, വെറുമൊരു ചെറിയ കുഞ്ഞ് തന്റെ വീട്ടിലെ പെറ്റ് ആയ പെരുമ്പാമ്പിനൊപ്പം ഇരുന്ന് ടിവി കാണുന്ന വീഡിയോ ആണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുന്നത്.
12 അടി നീളമുള്ള റെട്ടിക്കുലേറ്റഡ് പെരുമ്പാമ്പിനൊപ്പം ഇരുന്ന് അതിനെ ചേര്‍ത്തു പിടിച്ചു കൊണ്ടാണ് ആ നാലുവയസുകാരി ടിവി കാണുന്നത്. അതിനിടയില്‍ പാമ്പ് കോട്ടുവായിടുന്നതും കാണാം. പലതരം ആളുകള്‍ക്കും പലതരം പെറ്റുകള്‍ ഉണ്ടാവും. എന്നാലും ഈ കുഞ്ഞിന്റെ പെറ്റിനെയും അതിനോടുള്ള അവളുടെ പെരുമാറ്റവും കണ്ട് സാമൂഹിക മാധ്യമങ്ങളില്‍ ആളുകള്‍ അമ്പരന്നു എന്ന് പറയാതെ വയ്യ.
വീഡിയോയില്‍ തന്നെ ‘ഞങ്ങളുടെ മകള്‍ക്ക് പന്ത്രണ്ടടി നീളമുള്ള നമ്മുടെ പെരുമ്പാമ്പിനൊപ്പം ഇരുന്ന് ടിവി കാണാന്‍ ഇഷ്ടമാണ്’ എന്ന് എഴുതിയിട്ടുണ്ട്. ‘ഇത് നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ കഴിയണം എന്നില്ല. എന്നാല്‍, ഈ കുഞ്ഞുകുട്ടി സുരക്ഷിതയാണ്’ എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോയുടെ അടിക്കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്. വീഡിയോ നിരവധിപ്പേര്‍ കാണുകയും നിരവധിപ്പേര്‍ അതിന് കമന്റ് ഇടുകയും ചെയ്തു. ചിലയാളുകള്‍ വീഡിയോയെ വളരെ സിമ്പിളായാണ് കണ്ടത്. ഒരാള്‍ കമന്റിട്ടിരിക്കുന്നത് ‘അവര്‍ ഒരുമിച്ചിരുന്ന് ജം?ഗിള്‍ ബുക്ക് ആണോ കാണുന്നത്’ എന്നാണ്. എന്നാല്‍, മറ്റൊരാള്‍ കമന്റ് ചെയ്തിരിക്കുന്നത് ‘ഒരു പെറ്റിനെ വളര്‍ത്തുക എന്നത് കൊണ്ട് ആളുകള്‍ എന്താണ് ധരിച്ച് വച്ചിരിക്കുന്നത്’ എന്നാണ്.
അതുപോലെ നിരവധിപ്പേര്‍ ഇതിന്റെ അപകടത്തെ കുറിച്ച് സൂചിപ്പിച്ച് കൊണ്ട് കമന്റുകള്‍ ഇട്ടിട്ടുണ്ട്. ‘പെരുമ്പാമ്പ് ഒരിക്കലും ഒരു വളര്‍ത്തുമൃഗമല്ല, അത് ഒരു വന്യമൃഗമാണ്. അങ്ങേയറ്റം അപകടകരമായ കാര്യമാണ് നിങ്ങള്‍ ചെയ്യുന്നത്’ എന്നും പലരും കമന്റുകള്‍ നല്‍കി.