ഈ വര്‍ഷം ഇന്ത്യയില്‍ പട്ടിണിയും ദാരിദ്ര്യവും ‘ബാബ വംഗയുടെ പ്രവചനം

1 min read

പ്രവചനങ്ങള്‍ നടത്തിക്കൊണ്ട് ലോകശ്രദ്ധയാകര്‍ഷിച്ച സ്ത്രീയാണ് ബള്‍ഗേറിയക്കാരിയായ ബാബ വംഗ. 9/11ആക്രമണം, ബ്രെക്‌സിറ്റ് അടക്കം സുപ്രധാനമായ പല സംഭവങ്ങളെ കുറിച്ചും ബാബ വംഗ പ്രവചനം നടത്തിയിട്ടുണ്ട് എന്നാണ് പറയുന്നത്.

‘ബാല്‍ക്കണിലെ നോസ്ട്രഡാമസ്’ എന്ന പേരിലും അറിയപ്പെടുന്ന ബാബ വംഗ നടത്തുന്ന പ്രവചനങ്ങളില്‍ 85 ശതമാനവും ശരിയാണ് എന്നാണ് പറയുന്നത്. ചെര്‍ണോബില്‍ ദുരന്തം, ഡയാന രാജകുമാരിയുടെ മരണം, സോവിയറ്റ് യൂണിയന്റെ പിരിച്ച് വിടല്‍, 2004 ലെ തായ്‌ലാന്‍ഡ് സുനാമി, ബരാക് ഒബാമ പ്രസിഡണ്ടായത് എന്നിവയെല്ലാം അവരുടെ പ്രവചനങ്ങളില്‍ ഉണ്ടായിരുന്നു എന്നാണ് അവരെ വിശ്വസിക്കുന്നവര്‍ പറയുന്നത്.

12 ാമത്തെ വയസില്‍ ഒരു കൊടുങ്കാറ്റിനെ തുടര്‍ന്നാണ് ദുരൂഹമായ നിലയില്‍ ബാബ വംഗയ്ക്ക് തന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടത്. എന്നാല്‍, അതേ തുടര്‍ന്ന് തനിക്ക് ഭാവി കാണാനുള്ള കഴിവുണ്ട് എന്നായിരുന്നു ബാബ വംഗയുടെ അവകാശവാദം. ഇതേ തുടര്‍ന്ന് അവര്‍ നിരവധി പ്രവചനങ്ങള്‍ നടത്തി. വര്‍ഷം 5079 വരെയുള്ള പ്രവചനങ്ങളാണ് അവര്‍ നടത്തിയത്. 5079 ആകുമ്പോള്‍ ലോകം അവസാനിക്കും എന്നും ബാബ വംഗ പ്രവചിച്ചു.

2022 ലെ ഇന്ത്യയെ കുറിച്ച് ബാബ വംഗ നടത്തിയ ഒരു പ്രവചനമാണ് ഇപ്പോള്‍ ഇന്ത്യക്കാരെ ആശങ്കപ്പെടുത്തുന്നത്. അതേ കുറിച്ച് സാമൂഹിക മാധ്യമങ്ങളിലടക്കം ചര്‍ച്ചകളും ഉയര്‍ന്നു വന്നു. ഇന്ത്യയില്‍ അതിരൂക്ഷമായ വെട്ടുക്കിളി ആക്രമണം ഉണ്ടാവും. അതേ തുടര്‍ന്ന് വിളകള്‍ നശിക്കുകയും ഇന്ത്യയിലാകെ തന്നെ കനത്ത ദാരിദ്ര്യം അനുഭവപ്പെടുകയും ചെയ്യും എന്നായിരുന്നു ബാബ വംഗയുടെ പ്രവചനം എന്നാണ് ഓണ്‍ലൈനില്‍ പ്രചരിക്കപ്പെടുന്ന പോസ്റ്റുകളില്‍ പറയുന്നത്.

2022 നെ കുറിച്ച് ആറ് പ്രവചനങ്ങളാണ് ബാബ വംഗ നടത്തിയത് എന്നും അതില്‍ രണ്ടെണ്ണം സത്യമാവുകയും ചെയ്തു എന്നും പറയപ്പെടുന്നു. പല ഏഷ്യന്‍ രാജ്യങ്ങളിലും ഓസ്‌ട്രേലിയയിലും കനത്ത വെള്ളപ്പൊക്കമുണ്ടാവും എന്നായിരുന്നു അതില്‍ ഒരു പ്രവചനം. വരള്‍ച്ചയുടെ ഭാഗമായി വലിയ വലിയ നഗരങ്ങളില്‍ വെള്ളത്തിന് ക്ഷാമം അനുഭവപ്പെടും എന്നും ബാബ വംഗ പ്രവചിച്ചുവത്രെ.

Related posts:

Leave a Reply

Your email address will not be published.