ഒരു വർഷത്തിലേറേയായി താമസിക്കുന്ന വര്‍ക്ക് സർട്ടിഫിക്കറ്റ്; ജമ്മുവിലെ ഉത്തരവ് പിൻവലിച്ചു
1 min readഒരു വർഷത്തിലേറേയായി താമസിക്കുന്ന ആർക്കും ജമ്മുവിൽ താമസ സർട്ടിഫിക്കറ്റ് നൽകാമെന്ന ഉത്തരവ് പിൻവലിച്ചു. ജമ്മുവിലെ ഡെപ്യൂട്ടി കമ്മീഷണര്‍ അവ്‌നി ലവാസ തഹസില്‍ദാര്‍മാര്‍ക്ക് നല്‍കിയ ഉത്തരവാണ് പിൻവലിച്ചത്. ഉത്തരവ് ഇറങ്ങി ഒരു ദിവസത്തിന് ശേഷമാണ് പുതിയ നടപടി. അവ്‌നി ലവാസ ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർ കൂടിയാണ്.
ആധാർ കാർഡ്, വെള്ളം/വൈദ്യുതി/ഗ്യാസ് കണക്ഷൻ, ബാങ്ക് പാസ്ബുക്കുകൾ, പാസ്‌പോർട്ട്, രജിസ്റ്റർ ചെയ്ത ഭൂമി രേഖകൾ എന്നിവ താമസ സര്‍ട്ടിഫിക്കറ്റായി ഉപയോഗിച്ച് വോട്ടർ പട്ടികയിൽ പേര് ചേർക്കാമെന്നായിരു മുൻ ഉത്തരവ്. ജമ്മു ജില്ലയില്‍ ഒരു വര്‍ഷത്തില്‍ കൂടുതല്‍ താമസിക്കുന്ന രേഖകൾ കൈവശമുള്ള ആര്‍ക്കും ഇത് അനുസരിച്ച് വോട്ടർമാരായി രജിസ്റ്റർ ചെയ്യാമെന്നായിരുന്നു ഉത്തരവിൽ വ്യക്തമാക്കിയിരുന്നത്. എന്നാൽ ഉത്തരവ് വന്നതിന് ശേഷം വലിയ രീതിയിലുള്ള എതിർപ്പാണ് പ്രാദേശിക പാർട്ടികളിൽ നിന്ന് ഉയർന്നത്.
2019-ൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ആദ്യമായാണ് ജമ്മുകശ്മീരിൽ തെരഞ്ഞെടുപ്പ് പരിഷ്‌ക്കരണം നടത്തുന്നത്. അന്തിമ വോട്ടർപട്ടിക പ്രതിസന്ധി നിലനിൽക്കുന്നതിനാൽ ജമ്മുകശ്മീരിൽ തെരഞ്ഞെടുപ്പ് വീണ്ടു വൈകും. 2018 നവംബർ മുതൽ കശ്മീരിൽ നിയമസഭ ഇല്ല. 2018 ജൂണിൽ പിഡിപി-ബിജെപി സഖ്യസർക്കാർ തകർന്നത് മുതൽ ജമ്മുകശ്മീരിൽ ഗവർണർ ഭരണമാണ്.