കുട്ടികളെയടക്കം മന്ത്രവാദത്തിന് ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; മന്ത്രവാദിയായ സ്ത്രീ കസ്റ്റഡിയില്‍
1 min read
പത്തനംതിട്ട: പത്തനംതിട്ട മലയാലപ്പുഴയില്‍ ദുര്‍മന്ത്രവാദ കേന്ദ്രത്തിലേക്ക് ഡിവൈഎഫ്‌ഐയുടെ പ്രതിഷേധ മാര്‍ച്ച്. മലയാലപ്പുഴ പുതിയപ്പാട് ഉള്ള വാസന്തി മഠത്തിലേക്ക് ആണ് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്. ഡിവൈഎഫ്‌ഐ, കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. ദേവകി എന്ന സ്ത്രീ ആണ് പൂജകള്‍ ചെയ്യുന്നത്. ഈ സ്ഥലത്തെക്കുറിച്ച് മുന്‍പും നിരവധി പരാതികള്‍ കിട്ടിയിരുന്നു. നാട്ടുകാരും എതിര്‍ത്തിരുന്നു. മൂന്ന് വര്‍ഷം മുന്‍പ് ഡിവൈഎഫ്‌ഐ പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. കുട്ടികളെ അടക്കം മന്ത്രവാദത്തിനു ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ആണ് പ്രതിഷേധം ഉയര്‍ന്നത്.