അമിത വേഗത്തിലെത്തിയ ട്രക്ക് ഡിവൈഡറിൽ ഉറങ്ങിക്കിടന്നവരുടെ മുകളിലേക്ക് പാഞ്ഞുകയറി; നാല് മരണം
1 min read
ന്യൂഡൽഹി: അമിത വേഗത്തിലെത്തിയ ട്രക്ക് ഡിവൈഡറിൽ ഉറങ്ങിക്കിടന്നവരുടെ മുകളിലേക്ക് പാഞ്ഞുകയറി നാല് പേർ മരിച്ചു. ചൊവ്വാഴ്ച രാത്രി ഡൽഹി സീമാപുരിയിലായിരുന്നു സംഭവം. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഡൽഹി ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ഡിടിസി) ബസ് ഡിപ്പോയ്ക്ക് സമീപം പുലർച്ചെ 1.51 ന് ആയിരുന്നു അപകടം. കരീം (52), ചോട്ടേ ഖാൻ (25), ഷാ ആലം (38), റഹൂ (45) എന്നിവരാണ് മരിച്ചത്. മനീഷ് (16), പ്രദീപ് (30) എന്നിവർക്ക് പരിക്കേറ്റു. ഇവർ റോഡിലെ ഡിവൈഡറിൽ കിടന്നുറങ്ങുകയായിരുന്നു. അപകടത്തിനു ശേഷം ഡ്രൈവർ ട്രക്കുമായി കടന്നുകളഞ്ഞു.