മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തു തു​ട​രു​മെ​ന്ന സൂ​ച​ന നല്‍കി ഗെ​ഹ്‌​ലോ​ട്ട്; കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് വന്നാലും മുഖ്യമന്ത്രി കസേര വിടില്ല

1 min read

ജ​യ്പു​ർ: കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടാ​ലും മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തു തു​ട​രു​മെ​ന്ന വ്യ​ക്ത​മാ​യ സൂ​ച​ന ന​ൽ​കി രാ​ജ​സ്ഥാ​ൻ മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ട്. കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തേ​ക്ക് എ​ത്തി​യാ​ൽ എ​തി​രാ​ളി സ​ച്ചി​ൻ‌ പൈ​ല​റ്റ് രാ​ജ​സ്ഥാ​ൻ‌ മു​ഖ്യ​മ​ന്ത്രി​യാ​യേ​ക്കു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്കി​ട​യി​ലാ​ണ് ഗെ​ഹ്‌​ലോ​ട്ട് എം​എ​ൽ​എ​മാ​ർ​ക്ക് ഉ​റ​പ്പ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ഇ​ന്ന​ലെ രാ​ത്രി വി​ളി​ച്ചു​ചേ​ർ​ത്ത കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​മാ​രു​ടെ യോ​ഗ​ത്തി​ലാ​ണ് ഗെ​ഹ്‌​ലോ​ട്ട് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. കോ​ൺ​ഗ്ര​സ് നേ​താ​വ് സ​ച്ചി​ൻ പൈ​ല​റ്റ് ഭാ​ര​ത് ജോ​ഡോ യാ​ത്ര​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ കേ​ര​ള​ത്തി​ലെ​ത്തി​യ സ​മ​യ​ത്താ​ണു ഗെ​ഹ്‌​ലോ​ട്ട് എം​എ​ൽ​എ​മാ​രു​ടെ യോ​ഗം വി​ളി​ച്ച​തെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​യി. ഇ​ന്ന​ലെ രാ​ത്രി 10 ന് ​ആ​ണ് ഗെ​ഹ്‌​ലോ​ട്ട് എം​എ​ൽ​എ​മാ​രു​ടെ യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്ത​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ വ​സ​തി​യി​ലാ​യി​രു​ന്നു യോ​ഗം.

ഗാ​ന്ധി​കു​ടും​ബ​ത്തി​ന്‍റെ പി​ന്തു​ണ​യോ​ടെ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തേ​ക്ക് നാ​മ​നി​ർ​ദേ​ശ പ​ത്രി​ക ന​ൽ​കു​മെ​ന്ന് യോ​ഗ​ത്തി​ൽ മുഖ്യമന്ത്രി പറഞ്ഞു. എ​വി​ടെ​പ്പോ​യാ​ലും രാ​ജ​സ്ഥാ​നെ സേ​വി​ക്കാ​ൻ താ​ൻ ഉ​ണ്ടാ​കും. എ​വി​ടെ​യും പോ​കു​ന്നി​ല്ല, വി​ഷ​മി​ക്കേ​ണ്ട- അ​ദ്ദേ​ഹം എം​എ​ൽ​എ​മാ​രോ​ട് പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി സ്ഥാ​നം ഉ​പേ​ക്ഷി​ക്കാ​ൻ അ​ദ്ദേ​ഹം പ​ദ്ധ​തി​യി​ട്ടി​ട്ടി​ല്ലെ​ന്ന വ്യ​ക്ത​മാ​യ സൂ​ച​ന​യാ​ണി​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

ബു​ധ​നാ​ഴ്ച സോ​ണി​യ ഗാ​ന്ധി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച​യ്ക്കു ശേ​ഷം ഭാ​ര​ത് ജോ​ഡോ യാ​ത്ര​യി​ലു​ള്ള രാ​ഹു​ൽ ഗാ​ന്ധി​യേ​യും ഗെ​ഹ്‌​ലോ​ട്ട് കാ​ണു​ന്നു​ണ്ട്. രാ​ഹു​ൽ ഗാ​ന്ധി​യെ അ​ധ്യ​ക്ഷ​സ്ഥാ​നം ഏ​റ്റെ​ടു​ക്കാ​ൻ താ​ൻ ഒ​രി​ക്ക​ൽ​കൂ​ടി സ​മ്മ​ർ​ദം ച​ലു​ത്തു​മെ​ന്നും ഗെ​ഹ്‌​ലോ​ട്ട് യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു.

Related posts:

Leave a Reply

Your email address will not be published.