സ്വര്‍ണം ലായനിയാക്കി ടവലില്‍ മുക്കി കടത്താന്‍ ശ്രമം, തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടികൂടിയത് 4.25 കിലോ സ്വര്‍ണം
1 min readതിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ 4.25 കിലോ സ്വര്‍ണം പിടികൂടി. കസ്റ്റംസ് എയര്‍ ഇന്റനലിജന്‍സ് വിഭാഗമാണ് സ്വര്‍ണം പിടികൂടിയത്. സ്വര്‍ണമെത്തിച്ച കാഞ്ഞിരപ്പളളി സ്വദേശി താഹിറിനെ കസ്റ്റംസ് എയര്‍ ഇന്റനലിജന്‍സ് വിഭാഗം പിടികൂടി. ദുബായില്‍ നിന്നാണ് ഇയാള്‍ എത്തിയത്. സ്വര്‍ണം ലായനിയാക്കിയ ശേഷം അതില്‍ ടവല്‍ മുക്കി ലഗേജ് ബാഗില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.