വലിച്ചുകൊണ്ടിരുന്ന സിഗരറ്റ് നല്‍കിയില്ല,
രണ്ടുപേരെ വെട്ടിപരിക്കേല്‍പ്പിച്ചു;
1 min read
കൊല്ലം: വലിച്ചുകൊണ്ടിരുന്ന സിഗരറ്റ് നല്‍കാത്തതിന്റെ വിരോധത്തില്‍ കൊല്ലം അഞ്ചലില്‍ രണ്ടുപേരെ വെട്ടിപരിക്കേല്‍പ്പിച്ചു. ഓട്ടോഡ്രൈവര്‍മാരായ ഷമീര്‍, അജ്മല്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. സംഭവത്തില്‍ പ്രതികളായ അമിത്, അജിത് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. പുകവലിക്കുകയായിരുന്ന ഷമീറിനോട് ബൈക്കിലെത്തിയ പ്രതികള്‍ സിഗരറ്റ് ചോദിച്ചു. എന്നാല്‍ ഷമീര്‍ ഇത് നല്‍കാന്‍ തയ്യാറായില്ല. തുടര്‍ന്ന് പ്രതികള്‍ ഷമീറിനെ മര്‍ദിച്ചു. ഇതോടെ ഷമീര്‍ ഓട്ടോയില്‍ രക്ഷപ്പെട്ടെങ്കിലും പ്രതികള്‍ ബൈക്കില്‍ പിന്തുടര്‍ന്നെത്തി വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു. അക്രമം തടയാനെത്തിയ മറ്റൊരു ഓട്ടോഡ്രൈവറായ അജ്മലിനും വെട്ടേറ്റു. സംഭവത്തിന് പിന്നാലെ പ്രതികള്‍ ബൈക്കില്‍ രക്ഷപ്പെട്ടു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ പനയഞ്ചേരിഭാഗത്തുനിന്നാണ് രണ്ടുപേരെയും പിടികൂടിയത്.