ചൈനയില്‍ കോവിഡ് ബാധിതരെ കൊണ്ടുപോയ ബസ് മറിഞ്ഞു; 27 മരണം

1 min read

ബെയ്ജിംഗ്: ചൈനയില്‍ കോവിഡ് -19 ക്വാറന്‍റെെന്‍ കേന്ദ്രത്തിലേക്ക് രോഗബാധിതരെ കൊണ്ടുപോയ ബസ് തകര്‍ന്ന് 27 പേര്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. തെക്ക്പടിഞ്ഞാറന്‍ പ്രവിശ്യയായ ഗുയ്ഷോവിലെ മോട്ടോര്‍വേയില്‍ തിങ്കളാഴ്ച വെളുപ്പിന് 2.40നാണ് അപകടമുണ്ടായത്.
47 പേരുമായി സാന്‍ലി ഹൈവേയില്‍ ഗുയ്ഷോ പ്രവിശ്യയിലെ ഗുയാങ്ങില്‍ നിന്ന് ലിബോയിലേക്ക് പോവുകയായിരുന്ന വാഹനമാണ് നിയന്ത്രണം നഷ്ടമായതിനെത്തുടര്‍ന്ന് അപകടത്തില്‍പ്പെട്ടത്.

ചൈനയിൽ റോഡ് അപകടങ്ങൾ സാധാരണമാണ്. താഗത നിയന്ത്രണങ്ങൾ പലപ്പോഴും ലംഘിക്കപ്പെടുകയോ നടപ്പാക്കപ്പെടാതെ പോവുകയോ ചെയ്യുന്നു. ഭൂരിഭാഗം അപകടങ്ങളും സംഭവിക്കുന്നത് ഗതാഗത നിയമലംഘനം മൂലമാണ്. ആളുകളെ കുത്തി നിറച്ച് പോകുന്ന ചൈനയുടെ ദീർഘദൂര ബസുകൾ അപകടങ്ങള്‍ക്ക് ഇടയാക്കാറുണ്ട്.

Related posts:

Leave a Reply

Your email address will not be published.