സ​ര്‍​വ​ക​ലാ​ശാ​ലബി​ല്ലി​ലും ലോ​കാ​യു​ക്ത​ ബി​ല്ലി​ലും ഒ​പ്പി​ടി​ല്ല; നിലപാട് വ്യക്തമാക്കി ഗവര്‍ണര്‍

1 min read

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ പാ​സാ​ക്കി​യ ര​ണ്ടു ബി​ല്ലു​ക​ളി​ല്‍ ഒ​പ്പി​ടി​ല്ലെ​ന്ന് ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍. സ​ര്‍​വ​ക​ലാ​ശാ​ല ഭേ​ദ​ഗ​തി ബി​ല്ലി​ലും ലോ​കാ​യു​ക്ത​യു​ടെ അ​ധി​കാ​രം ക​വ​രു​ന്ന ബി​ല്ലി​ലും താ​ന്‍ ഒ​പ്പി​ടി​ല്ലെ​ന്നു ഗ​വ​ര്‍​ണ​ര്‍ വ്യ​ക്ത​മാ​ക്കി. സ്വ​ന്തം കേ​സി​ല്‍ വി​ധി പ​റ​യാ​ന്‍ ആ​രെ​യും അ​നു​വ​ദി​ക്കി​ല്ലെ​ന്നും ചാ​ന്‍​സി​ല​റാ​യി തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. താ​ന്‍ ചാ​ന്‍​സി​ല​റാ​യി​രി​ക്കെ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ല്‍ ഇ​ട​പെ​ട​ല്‍ ന​ട​ത്താ​ന്‍ ആ​രെ​യും അ​നു​വ​ദി​ക്കി​ല്ലെ​ന്നും ഗ​വ​ര്‍​ണ​ര്‍ കൂ​ട്ടി​ചേ​ര്‍​ത്തു. വി​വാ​ദ ഓ​ര്‍​ഡി​ന​സു​ക​ളി​ല്‍ ഗ​വ​ര്‍​ണ​ര്‍ ഒ​പ്പു​വ​യ്ക്കാ​തി​രു​ന്ന​തി​നെ തു​ട​ര്‍​ന്ന് സ​ര്‍​ക്കാ​ര്‍ പ്ര​ത്യേ​ക നി​യ​മ​സ​ഭാ സ​മ്മേ​ള​നം വി​ളി​ച്ചാ​ണ് ബി​ല്ല് പാ​സാ​ക്കി​യ​ത്.

മു​ഖ്യ​മ​ന്ത്രി​ പിണറായി വിജയനെതിരെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​മായാണ് ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ ഇന്നു വാര്‍ത്താസമ്മേളനം വിളിച്ചത്. ക​ണ്ണൂ​ര്‍ വി​സി​യു​ടെ പു​ന​ര്‍​നി​യ​മ​ന​ത്തി​ല്‍ സ​മ്മ​ര്‍​ദം ചെ​ലു​ത്താ​ന്‍ മു​ഖ്യ​മ​ന്ത്രി രാ​ജ്ഭ​വ​നി​ല്‍ നേ​രി​ട്ടെ​ത്തി​യെ​ന്ന് ഗ​വ​ര്‍​ണ​ര്‍ വെ​ളി​പ്പെ​ടു​ത്തി. മു​ഖ്യ​മ​ന്ത്രി അ​യ​ച്ച മൂന്നു ക​ത്തു​ക​ളും ഗ​വ​ര്‍​ണ​ര്‍ പു​റ​ത്തു​വി​ട്ടു. ക​ണ്ണൂ​ര്‍ വി​സി ഡോ ​ഗോ​പി​നാ​ഥ് ര​വീ​ന്ദ്ര​ന് പു​ന​ര്‍​നി​യ​മ​നം ന​ല്‍​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട് 2021 ഡി​സം​ബ​ര്‍ 8ന് ​മു​ഖ്യ​മ​ന്ത്രി ക​ത്ത​യ​ച്ചു. സ​മ്മ​ര്‍​ദം ശ​ക്ത​മാ​യ​തോ​ടെ​യാ​ണ് ചാ​ന്‍​സി​ല​ര്‍ സ്ഥാ​ന​ത്ത് തു​ട​രി​ല്ലെ​ന്ന് താ​ന്‍ ക​ത്ത് ന​ല്‍​കി​യ​തെ​ന്നും ഗ​വ​ര്‍​ണ​ര്‍ പ​റ​ഞ്ഞു.

ഇ​തി​നു പി​ന്നാ​ലെ ചാ​ന്‍​സി​ല​ര്‍ സ്ഥാ​ന​ത്ത് തു​ട​ര​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് ഡി​സം​ബ​ര്‍ 16ന് തനിക്കു വീണ്ടും കത്തയച്ചു. 2022 ജ​നു​വ​രി 13ന് ​സ​ര്‍​വ​ക​ലാ​ശാ​ല ഭ​ര​ണ​ത്തി​ല്‍ ഇ​ട​പെ​ടി​ല്ലെ​ന്ന് ഉ​റ​പ്പ് ന​ല്‍​കി​കൊ​ണ്ട് ​മു​ഖ്യ​മ​ന്ത്രി ക​ത്ത​യ​ച്ചെന്നും അദ്ദേഹം പറഞ്ഞു. പി​ന്നീ​ട് ഈ ​ഉ​റ​പ്പ് ലം​ഘി​ച്ചു​കൊ​ണ്ട് വി​സി നി​യ​മ​ന​രീ​തി മാ​റ്റാ​ന്‍ സ​ര്‍​ക്കാ​ര്‍ നി​യ​മ​ഭേ​ദ​ഗ​തി കൊ​ണ്ടു​വ​ന്നെ​ന്നും ഗ​വ​ര്‍​ണ​ര്‍ വ്യ​ക്ത​മാ​ക്കി.

Related posts:

Leave a Reply

Your email address will not be published.